---
title: "റോഡിന്റെ അശാസ്ത്രീയ നിര്‍മാണം; വീട് വെള്ളത്തില്‍ മുങ്ങി "
english_title: "unscientific construction of road; The house was submerged in water"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54140/unscientific-construction-of-road-the-house-was-submerged-in-water"
published_at: "2022-07-10T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cae03745197_0000_ATTACH__copy_copy.jpg"
keywords: []
---

# റോഡിന്റെ അശാസ്ത്രീയ നിര്‍മാണം; വീട് വെള്ളത്തില്‍ മുങ്ങി 

> **Lead Summary:** **കൂട്ടാലിട :** റോഡിന്റെ അശാസ്ത്രീയ നിര്‍മാണം കാരണം വീട് വെളളത്തിലായി. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് നരയംകുളത്തെ ആയാട്ട് ചന്ദ്രന്റെ വീട്ടിലാണ് വെള്ളം കയറിയത്.

## Article Content

**കൂട്ടാലിട :** റോഡിന്റെ അശാസ്ത്രീയ നിര്‍മാണം കാരണം വീട് വെളളത്തിലായി. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് നരയംകുളത്തെ ആയാട്ട് ചന്ദ്രന്റെ വീട്ടിലാണ് വെള്ളം കയറിയത്.

ചന്ദ്രന്റെ വീടിന്റെ രണ്ട് വശത്ത് കൂടി റോഡാണ്. ഈ റോഡുകള്‍ മണ്ണിട്ട് ഉയര്‍ത്തി ടാറിംഗ് നടത്തിയതോടെ വീട് കുഴിയിലായി. പുറക് വശത്തെ പറമ്പില്‍ നിന്ന് ഉള്‍പ്പെടെ ഒലിച്ചു വരുന്ന വെള്ളം വീട്ട് മുറ്റത്ത് നിറഞ്ഞ് കവിഞ്ഞ് വീടിന്റെ അകത്ത് പോലും എത്തി.

\കക്കൂസ് ടാങ്ക് നിറഞ്ഞ് മലിന ജലം കിണറില്‍ പോലും എത്തി. രണ്ട് മോട്ടോര്‍ മണിക്കൂറുകളോളം പമ്പ് ചെയ്താണ് വെളളം വറ്റിക്കുന്നത്. റോഡ് നിര്‍മിക്കുമ്പോള്‍ പൈപ്പ് സ്ഥാപിച്ചിരുന്നെങ്കില്‍ വെള്ളം ഒഴുകി പോകുമായിരുന്നു.

പൈപ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രന്‍ മൂന്ന് തവണ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54140/unscientific-construction-of-road-the-house-was-submerged-in-water)