---
title: "കരുവണ്ണൂരില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരുക്ക് "
english_title: "Two youths injured after their car hit a tree in Karuvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54165/two-youths-injured-after-their-car-hit-a-tree-in-karuvannur"
published_at: "2022-07-10T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cb08b4a3a83_1car.jpg"
keywords: []
---

# കരുവണ്ണൂരില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരുക്ക് 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ഉള്ള്യേരി സംസ്ഥന പാതയില്‍ കരുവണ്ണൂരില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് സാരമായ പരുക്കേറ്റു. കാറിലുണ്ടായിരുന്ന മറ്റൊരു യുവാവ് പരുക്കുകളേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ഉള്ള്യേരി സംസ്ഥന പാതയില്‍ കരുവണ്ണൂരില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് സാരമായ പരുക്കേറ്റു. കാറിലുണ്ടായിരുന്ന മറ്റൊരു യുവാവ് പരുക്കുകളേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

വെള്ളിയൂര്‍ ഒതയോത്ത് അഭിനവ് (19 ), കോമത്ത് നന്ദകിഷോര്‍ (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് 5.30 ഓടെ കരുവണ്ണൂര്‍ മാവേലി സ്റ്റോറിന് സമീപമാണ് ഇവര്‍ സഞ്ചരിച്ച മാരുതി ഷിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ മരത്തില്‍ ഇടിച്ചത്.

അഭിനവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും നന്ദകിഷോറിനെ മലബാര്‍ മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54165/two-youths-injured-after-their-car-hit-a-tree-in-karuvannur)