---
title: "അഭിന്യ മോഹനന് യൂത്ത് കോണ്‍ഗ്രസ്സ് ഉപഹാരം നല്‍കി "
english_title: "Abhinya Mohanan was given a gift by the Youth Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54256/abhinya-mohanan-was-given-a-gift-by-the-youth-congress"
published_at: "2022-07-11T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbd95748399_1abhinya.jpg"
keywords: []
---

# അഭിന്യ മോഹനന് യൂത്ത് കോണ്‍ഗ്രസ്സ് ഉപഹാരം നല്‍കി 

> **Lead Summary:** **കൂട്ടാലിട : **കോട്ടൂര്‍ പഞ്ചായത്തിലെ പെരവച്ചേരി പത്തൊന്‍മ്പതാം വാര്‍ഡില്‍ മെഡിക്കല്‍ പിജി എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കിയ ഡോ: അഭിന്യ മോഹനനെ യൂത്ത് കോണ്‍ഗ്രസ്സ് ആദരിച്ചു.

## Article Content

**കൂട്ടാലിട : **കോട്ടൂര്‍ പഞ്ചായത്തിലെ പെരവച്ചേരി പത്തൊന്‍മ്പതാം വാര്‍ഡില്‍ മെഡിക്കല്‍ പിജി എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കിയ ഡോ: അഭിന്യ മോഹനനെ യൂത്ത് കോണ്‍ഗ്രസ്സ് ആദരിച്ചു.

വാര്‍ഡ് അംഗം കെ.പി. മനോഹരന്‍ അഭിന്യ മോഹനന് ഉപഹാരം നല്‍കി. പെരവച്ചേരിയിലെ പരത്തിക്കണ്ടി മോഹനന്റെയും തങ്കമണിയുടെയും മകളാണ് അഭിന്യ.

ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി ഇ . ആദര്‍ശ്, സി.കെ. പ്രദീപന്‍, സി.പി. അഖില്‍, എ.പി. ബിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54256/abhinya-mohanan-was-given-a-gift-by-the-youth-congress)