---
title: "പേരാമ്പ്ര  താലൂക്ക് ആശുപത്രിയില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തി "
english_title: "Perampra Block Panchayat has improved services at Perampra Taluk Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54272/perampra-block-panchayat-has-improved-services-at-perampra-taluk-hospital"
published_at: "2022-07-11T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbe6f9791e7_1dr1.jpg"
keywords: []
---

# പേരാമ്പ്ര  താലൂക്ക് ആശുപത്രിയില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തി. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 8 മണി വരെ കാഷ്വാലിറ്റിയില്‍ ഒരു ഡോക്ടറെ കൂടി പുതുതായി നിയമിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തി. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 8 മണി വരെ കാഷ്വാലിറ്റിയില്‍ ഒരു ഡോക്ടറെ കൂടി പുതുതായി നിയമിച്ചു.

ലാബോറട്ടറി സൗകര്യം 24 മണിക്കൂര്‍ ഇന്ന് മുതല്‍ ലഭ്യമാക്കുകയും ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി 2 ലാബ് ടെക്‌നീഷ്യന്‍മാരെ ഇതിനു വേണ്ടി പുതുതായി നിയമിക്കുകയും ചെയ്തു.

24 മണിക്കൂര്‍ ഇ.സി.ജി. സൗകര്യവും താലൂക്ക് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതും ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കിയിരിക്കുന്നത്. ഉച്ചക്കുള്ള കാഷ്വാലിറ്റിയില്‍ 12-ാം തീയ്യതി മുതലാണ് 2 ഡോക്ടര്‍മാര്‍ വീതം ഉണ്ടാവുക.

ലാബ് പ്രവര്‍ത്തനം ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു ഉല്‍ഘാടനം ചെയ്തു. ശശികുമാര്‍ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ഹെഡ് നഴ്‌സ് ലിസമ്മ അബ്രഹാം, ക്ലര്‍ക്ക് അഖിലേഷ്, ലാബ് ഇന്‍ ചാര്‍ജ് സുരേഷ് എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലാബ് ടെക്‌നീഷ്യന്‍ പി. ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54272/perampra-block-panchayat-has-improved-services-at-perampra-taluk-hospital)