---
title: " കര്‍ഷക കോണ്‍ഗ്രസ് ചങ്ങരോത്ത് കൃഷി ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി"
english_title: "Farmers Congress staged a protest dharna in front of Changaroth Krishi Bhavan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54312/changaroth-mandal-farmers-congress-committee-staged-a-dharna-in-front-of-changaroth-krishi-bhavan"
published_at: "2022-07-11T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc19f763b91_1pre1.jpg"
keywords: []
---

#  കര്‍ഷക കോണ്‍ഗ്രസ് ചങ്ങരോത്ത് കൃഷി ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

> **Lead Summary:** **പേരാമ്പ്ര: **ചങ്ങരോത്ത് മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മറ്റി ചങ്ങരോത്ത് കൃഷി ഭവന്‍ മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

## Article Content

**പേരാമ്പ്ര: **ചങ്ങരോത്ത് മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മറ്റി ചങ്ങരോത്ത് കൃഷി ഭവന്‍ മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

നാളീകേരത്തിന്റെ വിലയിടിവ് മൂലം കഷ്ടപ്പെടുന്ന കേരളത്തിലെ കര്‍ഷകരെ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.പി. വിജയന്‍ ആവശ്യപ്പെട്ടു.

നാളീകേര സംഭരണത്തിലെ അപവാതങ്ങള്‍ പരിഹാരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ചങ്ങരോത്ത് മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മറ്റി ചങ്ങരോത്ത് കൃഷി ഭവന്‍ മുന്നില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച നാളീകേരസംഭരണ പദ്ധതി പൂര്‍ണ പരാജയം ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉദ്പാദന ചിലവിന്റെ മൂന്നില്‍ ഒന്ന് തുക പോലും കര്‍ഷകര്‍ക്ക് ലഭിക്കാത്ത സാഹചര്യം ആണ് ഉള്ളത്.

കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ നാളീകേരവും സംഭരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.എം. ശങ്കരന്‍ അധ്യക്ഷത വഹിച്ചു.

കെ.സി. രാഘവന്‍ നായര്‍ വന്നാറത്ത്, കൃഷ്ണന്‍ പുതിയോട്ടില്‍, ശ്രീധരന്‍, നടുക്കണ്ടി ശശി എന്നിവര്‍ നേതൃത്വം നല്‍കി.

ഇ.ടി. സരീഷ്. കെ.കെ. അശോകന്‍. ഇ.സി. കുഞ്ഞിരാമന്‍ നായര്‍, അരുണ്‍ പെരുമന, ഹരീന്ദ്രന്‍ വാഴയില്‍, ജോജി ജോസഫ്, രാമചന്ദ്രന്‍, കെ.എം. ശ്രീനാഥ,് ശ്രീനിവാസന്‍ കരുവാന്‍ കണ്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54312/changaroth-mandal-farmers-congress-committee-staged-a-dharna-in-front-of-changaroth-krishi-bhavan)