---
title: "ധര്‍ണ്ണാ സമരം സംഘടിപ്പിച്ച് മേപ്പയ്യൂര്‍ കര്‍ഷക കോണ്‍ഗ്രസ്സ് കമ്മിറ്റി"
english_title: "Mappayyur Peasant Congress Committee organized a sit-in strike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54324/mappayyur-peasant-congress-committee-organized-a-sit-in-strike"
published_at: "2022-07-11T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc31766e1e3_0000_ATTACH__copy_copy.jpg"
keywords: []
---

# ധര്‍ണ്ണാ സമരം സംഘടിപ്പിച്ച് മേപ്പയ്യൂര്‍ കര്‍ഷക കോണ്‍ഗ്രസ്സ് കമ്മിറ്റി

> **Lead Summary:** ** മേപ്പയ്യൂര്‍:** നാളീകേര സംഭരണ അപാകത പരിഹരിക്കുക, ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിക്കുക, കര്‍ഷക ക്ഷേമനിധി ബോര്‍ഡ് പ്രാബല്യത്തിലാക്കുക എന്നീ കര്‍ഷകരെ ബാധിക്കുന്ന വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മേപ്പയ്യൂരില്‍ കര്‍ഷക കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷിഭവനു മുന്‍പില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു.

## Article Content

** മേപ്പയ്യൂര്‍:** നാളീകേര സംഭരണ അപാകത പരിഹരിക്കുക, ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിക്കുക, കര്‍ഷക ക്ഷേമനിധി ബോര്‍ഡ് പ്രാബല്യത്തിലാക്കുക എന്നീ കര്‍ഷകരെ ബാധിക്കുന്ന വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മേപ്പയ്യൂരില്‍ കര്‍ഷക കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷിഭവനു മുന്‍പില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു.

ഡി.സി.സി.ജനറല്‍ സെക്രട്ടറി ഇ.അശോകന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ്സ് നിയോജക മണ്ഢലം പ്രസിഡന്റ് ശ്രീധരന്‍ കല്‍പ്പത്തൂര്‍ അദ്ധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.പി.വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി.

കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയംഗം സി.എം.ബാബു, പൂക്കോട്ട് ബാബുരാജ്, സി.രാമദാസ്, കെ.പി.രാമചന്ദ്രന്‍, സി.പി.ബാലന്‍ നായര്‍, കൊല്ലര്‍ കണ്ടി വിജയന്‍, ഷബീര്‍ ജന്നത്ത്, അനില്‍കുമാര്‍ അരിക്കുളം, കെ.കെ. സീതി, ടി.പി.മൊയ്തീന്‍, യു.കെ.അശോകന്‍, ഇ.കെ.ശശി, വിശ്വനാഥന്‍ കീഴരിയൂര്‍ എന്നിവര്‍ സംസാരിച്ചു.

അശോകന്‍ പെരുമ്പട്ടാട്ട്, കൂനിയത്ത് നാരായണന്‍, സുരേന്ദ്രന്‍ ചങ്ങരംവള്ളി, പ്രകാശന്‍ എളങ്കൂറ്റില്‍, പി.പി.രാമദാസ്, വാസു, വി.കെ.ബാബുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54324/mappayyur-peasant-congress-committee-organized-a-sit-in-strike)