---
title: "മേപ്പയ്യൂര്‍ പഞ്ചായത്തില്‍ 2024 ഓടെ മുഴുവന്‍ വീടുകളിലും ശുദ്ധജലമെത്തിക്കും "
english_title: "In Mepayyur panchayat, clean water will be provided to all the houses by 2024"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54327/in-mepayyur-panchayat-clean-water-will-be-provided-to-all-the-houses-by-2024"
published_at: "2022-07-11T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc35f2a4094_0000_ATTACH__copy_copy.jpg"
keywords: []
---

# മേപ്പയ്യൂര്‍ പഞ്ചായത്തില്‍ 2024 ഓടെ മുഴുവന്‍ വീടുകളിലും ശുദ്ധജലമെത്തിക്കും 

> **Lead Summary:** **മേപ്പയ്യൂര്‍: **മുഴുവന്‍ വീടുകളിലും ശുദ്ധജലമെത്തിക്കുന്ന പദ്ധതി സംബന്ധിച്ചു മേപ്പയ്യൂരില്‍ 'സ്റ്റേക്ക് ഹോള്‍ഡേഴ്‌സിന് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്തില്‍ മൂന്ന് ഭാഗങ്ങളായിട്ടാണ് ക്ലാസ് നടത്തിയത്.

## Article Content

**മേപ്പയ്യൂര്‍: **മുഴുവന്‍ വീടുകളിലും ശുദ്ധജലമെത്തിക്കുന്ന പദ്ധതി സംബന്ധിച്ചു മേപ്പയ്യൂരില്‍ 'സ്റ്റേക്ക് ഹോള്‍ഡേഴ്‌സിന് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്തില്‍ മൂന്ന് ഭാഗങ്ങളായിട്ടാണ് ക്ലാസ് നടത്തിയത്.

1, 2, 3, 15, 16, 17, വാര്‍ഡുകള്‍ക്കു വേണ്ടി നടത്തിയ ക്ലാസ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍പി.ശോഭ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷനായി.

ജലജിവന്‍ ഉദ്ദശ ലക്ഷ്യങ്ങള്‍ സംബന്ധിച്ച് സോഷ്യോ- ഇക്കണോമിക്ക് യൂനിറ്റ് ഫൗണ്ടേഷന്‍ കോ- ഓഡിനേറ്റര്‍ ടി.പി.രാധാകൃഷ്ണന്‍, വിഭവഭൂപടം സംബന്ധിച്ച കെ. നിഷ, പഞ്ചായത്ത് അസി.സെക്രട്ടരി എ.സന്ദീപ് എന്നിവര്‍ ക്ലാസെടുത്തു.

മെമ്പര്‍മാരായ വി.പി.ശ്രീജ, ദീപ കേളോത്ത്, വി.പിബിജു, കെ.ഹര്‍ഷ , എം.കെ.സുമലത എന്നിവര്‍ സംസാരിച്ചു. 2024 ഓടെ പദ്ധതി പൂര്‍ത്തികരിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം നടത്തുന്നതെന്ന് സോഷ്യോ ഇക്കോണമിക്ക് യൂണിറ്റ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54327/in-mepayyur-panchayat-clean-water-will-be-provided-to-all-the-houses-by-2024)