---
title: "സിപിഐഎം പേരാമ്പ്ര ഏരിയാ പ്രചരണ ജാഥ ആരംഭിച്ചു "
english_title: "CPIM started Perampra area campaign march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54447/cpim-started-perampra-area-campaign-march"
published_at: "2022-07-12T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd1d06da7a0_cpim1.jpg"
keywords: []
---

# സിപിഐഎം പേരാമ്പ്ര ഏരിയാ പ്രചരണ ജാഥ ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര : **സിപിഐഎം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ ജാഥയുടെ ഭാഗമായി പേരാമ്പ്ര ഏരിയാ പ്രചരണ ജാഥക്ക് തുടക്കമായി. ചക്കിട്ടപാറ - മുതുകാട്ടില്‍ നടന്ന സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം കെ.കെ. ലതിക ജാഥ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര : **സിപിഐഎം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ ജാഥയുടെ ഭാഗമായി പേരാമ്പ്ര ഏരിയാ പ്രചരണ ജാഥക്ക് തുടക്കമായി. ചക്കിട്ടപാറ - മുതുകാട്ടില്‍ നടന്ന സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം കെ.കെ. ലതിക ജാഥ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ജനകീയ സര്‍ക്കാരിനും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഐഎംനും മുഖ്യമന്ത്രിക്കും എതിരായി നടക്കുന്ന യുഡിഎഫ് - ബിജെപി കൂട്ടുമുന്നണിയുടെ വ്യാജ പ്രചാരണങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രചരണ ജാഥകള്‍ സംഘടിപ്പിക്കുന്നത്.

കേരളത്തിലെ ജനകീയ സര്‍ക്കാര്‍ നടത്തുന്ന വികസന ജനക്ഷേമ പദ്ധതികളും, യുഡിഎഫ് - സംഘപരിവാര്‍ - വലത് പക്ഷ മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന വ്യാജ പ്രചാരണങ്ങളും പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സിപിഐഎം സംഘടിപ്പിക്കുന്ന പേരാമ്പ്ര ഏരിയാ ജാഥയാണ് ആരംഭിച്ചത്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. മെഹബൂബ് ജാഥ ക്യാപ്റ്റനും എസ്.കെ. സജീഷ് ജാഥയുടെ വൈസ് ക്യാപ്റ്റനും ജാഥയുടെ മാനേജര്‍ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലുമാണ്. കെ. കുഞ്ഞമ്മദ്, എം. കുഞ്ഞമ്മദ്, എന്‍.പി. ബാബു, സി.കെ. ശശി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54447/cpim-started-perampra-area-campaign-march)