---
title: "നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി 'നീരുറവ് ' നീര്‍ത്തട നടത്തം സംഘടിപ്പിച്ചു "
english_title: "A watershed walk was organized as part of the watershed-based comprehensive development project 'Nirurav'"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54498/a-watershed-walk-was-organized-as-part-of-the-watershed-based-comprehensive-development-project-nirurav"
published_at: "2022-07-12T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd4cbd938ee_1neerthadam1.jpg"
keywords: []
---

# നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി 'നീരുറവ് ' നീര്‍ത്തട നടത്തം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **നൊച്ചാട് ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി 'നീരുറവ് ' നീര്‍ത്തട നടത്തം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **നൊച്ചാട് ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി 'നീരുറവ് ' നീര്‍ത്തട നടത്തം സംഘടിപ്പിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ശോഭനാ വൈശാഖ്, ബിന്ദു അമ്പാളി, സുമേഷ് തിരുവോത്ത്, കെ.ടി. ബാലകൃഷ്ണന്‍, BDO കാദര്‍, JBDO ശൈലേഷ്, VEO ടി.പി. ഷീന, രാജേഷ് എന്നിവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ വി.എം. മജീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54498/a-watershed-walk-was-organized-as-part-of-the-watershed-based-comprehensive-development-project-nirurav)