---
title: "സംയുക്ത ട്രേഡ് യൂനിയന്‍ ഇവാന്റെ ചികിത്സക്ക് വേണ്ടി ഈ മാസം 18 ന് മേപ്പയ്യൂരില്‍ വാഹനം ഓടും "
english_title: "Samyukta Trade Union will drive the vehicle to Mepayyur on 18th of this month for Ivan's treatment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54512/samyukta-trade-union-will-drive-the-vehicle-to-mepayyur-on-18th-of-this-month-for-ivans-treatment"
published_at: "2022-07-12T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd57ff359e0_1evan1.jpg"
keywords: []
---

# സംയുക്ത ട്രേഡ് യൂനിയന്‍ ഇവാന്റെ ചികിത്സക്ക് വേണ്ടി ഈ മാസം 18 ന് മേപ്പയ്യൂരില്‍ വാഹനം ഓടും 

> **Lead Summary:** **മേപ്പയ്യൂര്‍ : **സ്‌പൈനല്‍ മാസ്‌കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ മുഹമ്മദ് ഇവാന്റെ ചികിത്സക്ക് വേണ്ടി മേപ്പയ്യൂര്‍ സംയുക്ത ട്രേഡ് യൂനിയന്‍ ഈ മാസം 18 ന് മേപ്പയ്യൂരില്‍ വാഹനം ഓടും.

## Article Content

**മേപ്പയ്യൂര്‍ : **സ്‌പൈനല്‍ മാസ്‌കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ മുഹമ്മദ് ഇവാന്റെ ചികിത്സക്ക് വേണ്ടി മേപ്പയ്യൂര്‍ സംയുക്ത ട്രേഡ് യൂനിയന്‍ ഈ മാസം 18 ന് മേപ്പയ്യൂരില്‍ വാഹനം ഓടും.

18 കോടിയിലധികം ചിലവ് വരുന്ന ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നുകളില്‍ ഒന്നായ സൊള്‍ജെന്‍സമ എന്ന ഇന്‍ഞ്ചെക്ഷന്‍ എത്രയും പെട്ടെന്ന് ഇവാന് നല്‍കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

വളരെ പാവപ്പെട്ട കുടുംബത്തിന് ഇത്രയും ഭീമമായ തുക കണ്ടെത്തുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇവാനെ സഹായിക്കുവാന്‍ വേണ്ടി മേപ്പയ്യൂരിലെ മോട്ടോര്‍ തൊഴിലാളികള്‍ 18ന് വാഹനം ഓടും.

മുഴുവന്‍ തൊഴിലാളികളും, നാട്ടുകാരും ഒരു ദിവസത്തെ ഫണ്ട് സമാഹരണം വിജയിപ്പിക്കണമെന്ന് മേപ്പയ്യൂര്‍ ഉണ്ണര സ്മാരക ഹാളില്‍ ചേര്‍ന്ന സംയുക്ത ട്രേഡ് യൂനിയന്‍ ജനറല്‍ ബോഡി ആവശ്യപ്പെട്ടു. സി.ഐ.ടി.യു ഏരിയാ ജോ: സെക്രട്ടറി എന്‍.എം. കുഞ്ഞിക്കണ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. സഞ്ജയ് കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു.

മുജീബ് കോമത്ത്, സി.എം. സത്യന്‍, എം.കെ. രവീന്ദ്രന്‍, കെ.ടി. വിനോദന്‍, കെ. മുഹമ്മദ്, മജീദ് കാവില്‍, പി.കെ. ബാബു, എം. നാരായണന്‍, ബൈജു വള്ളില്‍ എന്നിവര്‍ സംസാരിച്ചു. കമ്മിറ്റി ഭാരവാഹികളായി പി.സി. രാജേന്ദ്രന്‍ (ചെയര്‍മാന്‍), സി.എം. സത്യന്‍ (കണ്‍വീനര്‍), മുജീബ് കോമത്ത് (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54512/samyukta-trade-union-will-drive-the-vehicle-to-mepayyur-on-18th-of-this-month-for-ivans-treatment)