---
title: "യുവ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ജിന്റോ തോമസ് വിവാഹിതനായി "
english_title: "Young film director and screenwriter Ginto Thomas got married"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54558/young-film-director-and-screenwriter-ginto-thomas-got-married"
published_at: "2022-07-12T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd95a666d87_547sn5ko_copy.jpg"
keywords: []
---

# യുവ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ജിന്റോ തോമസ് വിവാഹിതനായി 

> **Lead Summary:** **പേരാമ്പ്ര: **യുവ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ജിന്റോ തോമസ് വിവാഹിതനായി. സൗദി കിംഗ് ഫഹദ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ജീതുവാണ് വധു. ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹം.

## Article Content

**പേരാമ്പ്ര: **യുവ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ജിന്റോ തോമസ് വിവാഹിതനായി. സൗദി കിംഗ് ഫഹദ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ജീതുവാണ് വധു. ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും മാത്രമടങ്ങിയതായിരുന്നു ചടങ്ങ്. ചലച്ചിത്ര രംഗത്തുള്ള ആരെയും ഇവിടെയുള്ള ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. ഇവര്‍ക്കായ് എറണാകുളത്ത് പ്രത്യേക പാര്‍ട്ടി ഒരുക്കുന്നുണ്ട്.

ചക്കിട്ടപ്പാറയിലെ പൊതുപ്രവര്‍ത്തകനായ ആനത്താനത്ത് തോമസിന്റെയും മോളിയുടെയും മകനാണ് ജിന്റോ തോമസ്. ബാംഗ്‌ളൂര്‍ സ്വദേശികളായ ജോസ്, അമ്മിണി എന്നിവരുടെ മകളാണ് ജീതു. തന്റെ പുതിയ ചിത്രം റിലീസ് ചെയ്യാനിരിക്കയെയാണ് ജിന്റോ വിവാഹിതനായത്.

ജിന്റോ തോമസ് സംവിധാനം ചെയ്ത് പ്രതിലിപി ക്രിയേഷന്‍സ് മലയാളത്തില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ആന്തോളജി മൂവി പടച്ചോന്റെ കഥകളില്‍ അന്തോണി എന്ന സിനിമയുടെ പുറത്തിറങ്ങാനിരിക്കുകയാണ്.

പടത്തിന്റെ ടെയിലര്‍ കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. ജിന്റോ തോമസ് തിരക്കഥ എഴുതിയ കാടകലം എന്ന ചിത്രത്തിന് ഈ വര്‍ഷത്തെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54558/young-film-director-and-screenwriter-ginto-thomas-got-married)