---
title: "മുഹമ്മദ് ഇവാന്‍ ചികിത്സാ സഹായം കൈമാറി "
english_title: "Muhammad Ivan handed over the medical aid"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54711/muhammad-ivan-handed-over-the-medical-aid"
published_at: "2022-07-13T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cea8840ccc4_1evanf.jpg"
keywords: []
---

# മുഹമ്മദ് ഇവാന്‍ ചികിത്സാ സഹായം കൈമാറി 

> **Lead Summary:** ** കുറ്റ്യാടി: **സ്‌പൈനല്‍ മാസ്‌കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ രണ്ടു വയസുള്ള മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1996 ബാച്ചിലെ ഗ്രൂപ്പ് അംഗങ്ങള്‍ സമാഹരിച്ച തുക കൈമാറി.

## Article Content

** കുറ്റ്യാടി: **സ്‌പൈനല്‍ മാസ്‌കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ രണ്ടു വയസുള്ള മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1996 ബാച്ചിലെ ഗ്രൂപ്പ് അംഗങ്ങള്‍ സമാഹരിച്ച തുക കൈമാറി.

ഇവാന്‍ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് അലി തങ്ങള്‍ പാലേരി, റസാഖ് പാലേരി എന്നിവര്‍ക്കാണ് കൈമാറിയത്. പി.വി. അന്‍വര്‍ അധ്യക്ഷത വഹിച്ചു.

ഫൈസല്‍ പ്ലസ്, ഷര്‍മിന കോമത്ത്, വി.കെ. ഫിറോസ്, എം.സി. നൗഷാദ്, ഷഫീഖ് പാറക്കല്‍, പി.സി. നസീമ, എ.കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54711/muhammad-ivan-handed-over-the-medical-aid)