---
title: "ഇവാന്‍ ചികിത്സക്ക്, കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസുകളുടെ ഒരു ദിവസത്തെ കരുണ്യ യാത്ര"
english_title: "One day Karunya Yatra of buses on Kuttyadi Kozhikode route for Ivan treatment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54728/one-day-karunya-yatra-of-buses-on-kuttyadi-kozhikode-route-for-ivan-treatment"
published_at: "2022-07-13T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ceb6c56f378_1evan2.jpg"
keywords: []
---

# ഇവാന്‍ ചികിത്സക്ക്, കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസുകളുടെ ഒരു ദിവസത്തെ കരുണ്യ യാത്ര

> **Lead Summary:** ** പാലേരി:** ഇവാന് വേണ്ടി ബസുകളുടെ ഒരുദിവസത്തെ കരുണ്യ യാത്ര. എസ്എംഎ ബാധിച്ച പാലേരിയില്‍ കല്ലുള്ളതില്‍ ജാസ്മിന്‍ നൗഫല്‍ ദമ്പതികളുടെ ഏകമകന്‍ ഇവാന്റെ ചികിത്സക്കു വേണ്ടി ഫണ്ട് സമാഹരിക്കാന്‍ ജൂലൈ 18 തിങ്കളാഴ്ച കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ മുഴുവന്‍ ബസ്സുകളും സര്‍വീസ് നടത്താന്‍ തീരുമാനിച്ചു.

## Article Content

** പാലേരി:** ഇവാന് വേണ്ടി ബസുകളുടെ ഒരുദിവസത്തെ കരുണ്യ യാത്ര. എസ്എംഎ ബാധിച്ച പാലേരിയില്‍ കല്ലുള്ളതില്‍ ജാസ്മിന്‍ നൗഫല്‍ ദമ്പതികളുടെ ഏകമകന്‍ ഇവാന്റെ ചികിത്സക്കു വേണ്ടി ഫണ്ട് സമാഹരിക്കാന്‍ ജൂലൈ 18 തിങ്കളാഴ്ച കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ മുഴുവന്‍ ബസ്സുകളും സര്‍വീസ് നടത്താന്‍ തീരുമാനിച്ചു.

ചികിത്സക്കു വേണ്ട 18 കോടിയിലേക്ക് ഇതിനകം നാട്ടിലും വിദേശങ്ങളിലും നടന്ന സാമ്പത്തിക സമാഹരണത്തിലൂടെ 5 കോടി രൂപയാണ് പിരിഞ്ഞു കിട്ടിയത്. ഈ മാസം അവസാനത്തോടെ ചികിത്സ ആരംഭിക്കണമെങ്കില്‍ ബാക്കി തുകയും ഉടന്‍ സമാഹരിക്കേണ്ടതുണ്ട്.

ജൂലൈ 18 ന് നടക്കുന്ന കാരുണ്യ യാത്രയുടെ ഭാഗമായി കുറ്റ്യാടി, പേരാമ്പ്ര, നടുവണ്ണൂര്‍, ഉള്ളേരി കോഴിക്കോട് ബസ് സ്റ്റാന്റുകളിലും ഈ റൂട്ടിലെ മുഴുവന്‍ ടൗണുകളിലും ജനകീയ ഫണ്ട് കലക്ഷനും നടത്തും.

കുറ്റ്യാടിയിലെ ഒട്ടോകള്‍ മുഴുവന്‍ ജൂലൈ 18 ന് ഇവാന് വേണ്ടിയുള്ള കാരുണ്യ യാത്രയില്‍ പങ്കാളിയാകും.

ജില്ലയിലെ മറ്റ് ബസ് റൂട്ടുകളും ഒട്ടോ ടാക്‌സി സര്‍വീസുകളും ഇവാനു വേണ്ടിയുള്ള കാരുണ്യ യാത്രയില്‍ പങ്കാളിയാകണമെന്നും ജൂലൈ 18 ന് നടക്കുന്ന കാരുണ്യ യാത്രയിലും ഫണ്ട് സമാഹരണ യക്ഞത്തിലും പങ്കാളികളാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും ഇതോടെപ്പമുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും കാരുണ്യ യാത്ര കണ്‍വീനര്‍ റസാഖ് പലേരി അറിയിച്ചു. 944646 1176, 90373 00739

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54728/one-day-karunya-yatra-of-buses-on-kuttyadi-kozhikode-route-for-ivan-treatment)