---
title: "കൊറോണ സമയത്തുള്ള പ്രവര്‍ത്തനം; സംഘങ്ങള്‍ക്ക് റെസിലിയന്‍സ് ഫണ്ട് വിതരണം ചെയ്ത് മേപ്പയൂര്‍ പഞ്ചായത്ത് "
english_title: "Operation during Corona; Mepayur panchayat distributed resilience fund to groups"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54766/operation-during-corona-mepayur-panchayat-distributed-resilience-fund-to-groups"
published_at: "2022-07-13T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cedccb0bda3_547sn5ko_copy.jpg"
keywords: []
---

# കൊറോണ സമയത്തുള്ള പ്രവര്‍ത്തനം; സംഘങ്ങള്‍ക്ക് റെസിലിയന്‍സ് ഫണ്ട് വിതരണം ചെയ്ത് മേപ്പയൂര്‍ പഞ്ചായത്ത് 

> **Lead Summary:** **മേപ്പയൂര്‍: **മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊറോണ സമയത്ത് പ്രവര്‍ത്തനം നടത്തിയ കുടുംബശ്രീ സംഘങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങള്‍ക്ക് റെസിലിയന്‍സ് ഫണ്ട് വിതരണം ചെയ്തു.

## Article Content

**മേപ്പയൂര്‍: **മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊറോണ സമയത്ത് പ്രവര്‍ത്തനം നടത്തിയ കുടുംബശ്രീ സംഘങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങള്‍ക്ക് റെസിലിയന്‍സ് ഫണ്ട് വിതരണം ചെയ്തു.

ചടങ്ങു പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ഇ ശ്രീജ അദ്ധ്യക്ഷയായി.

സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.പി.രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍മാരായ സറീന ഒളോറ, പ്രകാശന്‍, ഇ.കെ.റാബിയ, മിനി അശോകന്‍, അസി.സെക്രട്ടരിവി.എ.സന്ദീപ്, കോ-ഓഡിനേറ്റര്‍ അഖില്‍, വി.ഇ.ഒ. വിപിന്‍ദാസ്, ശാലിനി, റീജ (ഹരിത കര്‍മ്മ സേന) എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54766/operation-during-corona-mepayur-panchayat-distributed-resilience-fund-to-groups)