---
title: "ഗുരു പൂര്‍ണ്ണിമ ദിനാചരണം നടത്തി പേരാമ്പ്ര വേദവിദ്യാപീഠം "
english_title: "Perampra Veda Vidyapeeth celebrated Guru Purnima day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54771/perampra-veda-vidyapeeth-celebrated-guru-purnima-day"
published_at: "2022-07-13T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cee11e16bc2_547sn5ko_copy.jpg"
keywords: []
---

# ഗുരു പൂര്‍ണ്ണിമ ദിനാചരണം നടത്തി പേരാമ്പ്ര വേദവിദ്യാപീഠം 

> **Lead Summary:** **പേരാമ്പ്ര: **വേദവിദ്യാപീഠത്തില്‍ ഗുരു പൂര്‍ണ്ണിമ ദിനാചരണം നടത്തി. പേരാമ്പ്ര ആഷാഡമാസത്തിലെ പൗര്‍ണ്ണിദിനമാണ് ഗുരുപൂര്‍ണ്ണിമയായി ആചരിച്ചത്. വേദവ്യാസ വിദ്യാപീഠം മുന്‍ പ്രിന്‍സിപ്പാള്‍ ടി.ദാമോദരന്‍, മുന്‍ അംഗനവാടി അധ്യാപിക പ്രേമശബരി എന്നിവരെ കാല്‍ കഴുകി പുഷ്പങ്ങള്‍ അര്‍പ്പിച്ചാണ് ഗുരു പൂര്‍ണ്ണിമാദിനത്തില്‍ ആചരിച്ചത്.

## Article Content

**പേരാമ്പ്ര: **വേദവിദ്യാപീഠത്തില്‍ ഗുരു പൂര്‍ണ്ണിമ ദിനാചരണം നടത്തി. പേരാമ്പ്ര ആഷാഡമാസത്തിലെ പൗര്‍ണ്ണിദിനമാണ് ഗുരുപൂര്‍ണ്ണിമയായി ആചരിച്ചത്. വേദവ്യാസ വിദ്യാപീഠം മുന്‍ പ്രിന്‍സിപ്പാള്‍ ടി.ദാമോദരന്‍, മുന്‍ അംഗനവാടി അധ്യാപിക പ്രേമശബരി എന്നിവരെ കാല്‍ കഴുകി പുഷ്പങ്ങള്‍ അര്‍പ്പിച്ചാണ് ഗുരു പൂര്‍ണ്ണിമാദിനത്തില്‍ ആചരിച്ചത്.

സ്‌ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സ്‌ക്കൂള്‍ സമിതി അംഗങ്ങളും , അധ്യാപികമാരും ഇവരെ കാല്‍ തൊട്ട് വന്ദിച്ച് അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി. നിഷ ചടങ്ങില്‍ അദ്ധ്യക്ഷയായി.

സ്‌ക്കൂള്‍ സമിതി വൈസ് പ്രസിഡണ്ട് പി.സി. സുരേന്ദ്രനാഥ്, സെക്രട്ടറി കെ.എം. അമരേഷ്, ടി.പി. വിജയരാജന്‍, സി.പി.ബിജു, വിജിതേ സേതുമാധവന്‍, ഇന്ദിര, ജിഷ, അംബിക തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54771/perampra-veda-vidyapeeth-celebrated-guru-purnima-day)