---
title: "പയ്യോളിയില്‍ ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ച് കയറി പതിനാലുകാരിയെ പീഢിപ്പിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍ "
english_title: "A young man was arrested on a complaint that he broke into an unoccupied house in Payoli and raped a 14-year-old girl"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54883/a-young-man-was-arrested-on-a-complaint-that-he-broke-into-an-unoccupied-house-in-payoli-and-raped-a-14-year-old-girl"
published_at: "2022-07-14T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cfc5d588c62_1shaheer1.jpg"
keywords: []
---

# പയ്യോളിയില്‍ ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ച് കയറി പതിനാലുകാരിയെ പീഢിപ്പിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍ 

> **Lead Summary:** **‍ പയ്യോളി: **പയ്യോളിയില്‍ ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ച് കയറി പതിനാലുകാരിയെ പീഢിപ്പിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍. കീഴൂര്‍ സ്വദേശി ഷഹീര്‍ ആണ് അറസ്റ്റിലായത്.

## Article Content

**‍ പയ്യോളി: **പയ്യോളിയില്‍ ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ച് കയറി പതിനാലുകാരിയെ പീഢിപ്പിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍. കീഴൂര്‍ സ്വദേശി ഷഹീര്‍ ആണ് അറസ്റ്റിലായത്.

ജൂലായ് 7 വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പോക്സോ കേസില്‍ അറസ്റ്റ് ചെയ്ത ഷഹീറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറുകയും പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നും സംഭവം രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പയ്യോളി പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്നും പയ്യോളി പൊലീസ് ഇന്‍സ്പെക്ടര്‍ കെ.സി. സുഭാഷ് ബാബു പറഞ്ഞു. എസ്‌ഐ എസ്.എസ.് ശ്രീജേഷിന്റെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റു ചെയ്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54883/a-young-man-was-arrested-on-a-complaint-that-he-broke-into-an-unoccupied-house-in-payoli-and-raped-a-14-year-old-girl)