---
title: "നിവേദിന്റെ മരണം, ഉന്നതതല അന്വഷണം നടത്തണം ബിജെപി"
english_title: "BJP should conduct a high-level inquiry into Nived's death"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55122/bjp-should-conduct-a-high-level-inquiry-into-niveds-death"
published_at: "2022-07-15T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d129f961cb0_1niveth.jpg"
keywords: []
---

# നിവേദിന്റെ മരണം, ഉന്നതതല അന്വഷണം നടത്തണം ബിജെപി

> **Lead Summary:** ** പേരാമ്പ്ര : **നിവേദിന്റെ മരണം, ഉന്നതതല അന്വഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മെയ് 21 ന് രാത്രി പേരാമ്പ്ര ചാനിയംകടവ് റോഡില്‍ എരവട്ടൂരില്‍ അഞ്ജാത വാഹനമിടിച്ച് മരിച്ച മേപ്പയ്യൂര്‍ കിഴ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര : **നിവേദിന്റെ മരണം, ഉന്നതതല അന്വഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മെയ് 21 ന് രാത്രി പേരാമ്പ്ര ചാനിയംകടവ് റോഡില്‍ എരവട്ടൂരില്‍ അഞ്ജാത വാഹനമിടിച്ച് മരിച്ച മേപ്പയ്യൂര്‍ കിഴ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് ആവശ്യപ്പെട്ടു.

നിവേദ് മരണപ്പെട്ടിട്ട് രണ്ട് മാസമാവാറായിട്ടും പ്രതികളെ പിടിക്കാന്‍ സാധിക്കാത്തത് ഗൗരവതരമാണെന്നും അന്വേഷണം ശാസ്ത്രിയമായും ഗൗരവ തരത്തിലും നടക്കുന്നില്ലെന്ന ആക്ഷേപം ജനങ്ങള്‍ക്ക് ഉണ്ടെന്നും കെ.കെ. രജീഷ് കുറ്റപ്പെടുത്തി.

കുടുംബത്തിന്റെ അത്താണിയായ ചെറുപ്പക്കാരനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാത്തതില്‍ ജനങ്ങള്‍ക്ക് ദുരൂഹതയും, ആശങ്കയും ഉണ്ടെന്ന് രജീഷ് ചൂണ്ടിക്കാട്ടി.

അപകടത്തില്‍പ്പെട്ടവരെ തിരിഞ്ഞു നോക്കാതെ കടന്നുകളഞ്ഞ മനുഷ്യത്വരഹിത സമീപം കാട്ടിയവരെ നിയമത്തിന് മുന്നില്‍ എത്തിച്ചില്ലെങ്കില്‍ ബിജെപി ബഹുജന പ്രക്ഷോഭത്തിന് നേത്യത്വം കൊടുക്കുമെന്നും കെ.കെ. രജീഷ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55122/bjp-should-conduct-a-high-level-inquiry-into-niveds-death)