---
title: "സൂര്യ അസോസിയേറ്റ്‌സിന്റെ സഹോദരം സ്ഥാപനം ബാലുശ്ശേരി അറപീടികയില്‍ പ്രവര്‍ത്തനമാരംഭിച്ചു "
english_title: "A sister firm of Surya Associates started operations at Balusherry Arapeetika"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55152/a-sister-firm-of-surya-associates-started-operations-at-balusherry-arapeetika"
published_at: "2022-07-15T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d145503f647_soorya11.jpg"
keywords: []
---

# സൂര്യ അസോസിയേറ്റ്‌സിന്റെ സഹോദരം സ്ഥാപനം ബാലുശ്ശേരി അറപീടികയില്‍ പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** **ബാലുശ്ശേരി :** ഇലക്ട്രിക്കല്‍ പ്ലംബിങ്ങ് രംഗത്ത് തലക്കുളത്തൂര്‍ അന്നശ്ശേരിയില്‍ 18 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ സ്ഥാപനമായ സൂര്യ അസോസിയേറ്റ്‌സിന്റെ സഹോദരം സ്ഥാപനം ബാലുശ്ശേരി അറ പീടികയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

**ബാലുശ്ശേരി :** ഇലക്ട്രിക്കല്‍ പ്ലംബിങ്ങ് രംഗത്ത് തലക്കുളത്തൂര്‍ അന്നശ്ശേരിയില്‍ 18 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ സ്ഥാപനമായ സൂര്യ അസോസിയേറ്റ്‌സിന്റെ സഹോദരം സ്ഥാപനം ബാലുശ്ശേരി അറ പീടികയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഇന്ന് രാവിലെ 10 മണിക്ക് പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണന്‍ സൂര്യ അസോസിയേറ്റ്‌സിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

മുഖ്യാത്ഥികളായി പനങ്ങാട് ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡ് അംഗം ഷൈബാഷ് കുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി യൂണിറ്റ് പ്രസിഡന്റ് കെ.പി. സുരേഷ് ബാബു, വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖല സെക്രട്ടറി പി.ആര്‍. രഘൂത്തമന്‍ എന്നിവര്‍ പങ്കെടുത്തു.

നിര്‍ദ്ദന കുടുംബങ്ങള്‍ക്കായി കാലാകാലങ്ങളായി സൂര്യ ഏജന്‍സീസ് ചെയ്തു വരുന്ന സൗജന്യ വീട് വൈദ്യുതീകരണം ഉദ്ഘാടന ദിനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിക്കുന്ന പനങ്ങാട് പഞ്ചായത്തിലെ രണ്ട് നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് സൗജന്യ വീട് വൈദ്യുതീകരണം ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ട്.

പ്രമുഖ ബ്രാന്റുകളുടെ ഉല്‍പന്നങ്ങള്‍ക്ക് അത്ഭുതകരമായ വിലക്കുറവ്, മികച്ച വില്പനാന്തര സേവനവും, യഥേഷ്ടം തിരഞ്ഞെടുക്കാന്‍ പ്രമുഖ ബ്രാന്റുകളുടെ കമനീയ ശേഖരവും, കൂടാതെ ഹോം ഡെലിവറിയും ഉപഭോക്താക്കള്‍ക്ക് നല്‍ക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55152/a-sister-firm-of-surya-associates-started-operations-at-balusherry-arapeetika)