---
title: "ബഫര്‍ സോണ്‍ വിഷയം; മനുഷ്യ മതിലിന്റെ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു"
english_title: "buffer zone subject; The welcome group formation meeting of the Human Wall was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55199/buffer-zone-subject-the-welcome-group-formation-meeting-of-the-human-wall-was-held"
published_at: "2022-07-15T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d17ddb495a8_547sn5ko_copy.jpg"
keywords: []
---

# ബഫര്‍ സോണ്‍ വിഷയം; മനുഷ്യ മതിലിന്റെ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു

> **Lead Summary:** ** ചക്കിട്ടപാറ:** മലയോര ജനതയുടെ ജീവിതം തകര്‍ക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മനുഷ്യ മതില്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** ചക്കിട്ടപാറ:** മലയോര ജനതയുടെ ജീവിതം തകര്‍ക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മനുഷ്യ മതില്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപാറ വരെ നീളുന്ന മനുഷ്യ മതില്‍ പ്രക്ഷോഭത്തില്‍ അയ്യായിരത്തിലേറെ ബഹുജനങ്ങള്‍ പങ്കാളികളാകും. ഗ്രാമ പഞ്ചായത്തിലെ 90% ആളുകളുടെയും ജീവിതം ദുസ്സഹമാക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍, മത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ഗ്രാമപഞ്ചായത്തിലെ അയ്യായിരത്തിലേറെ ബഹുജനങ്ങളും പങ്കാളികള്‍ ആകുന്ന മനുഷ്യാ മതില്‍ സൃഷ്ടിക്കുവാന്‍ സ്വാഗത സംഘം തീരുമാനിച്ചു.

സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകരും ബഹുജനങ്ങളും പങ്കാളികള്‍ ആയി. കെ.സുനില്‍ ചെയര്‍മാന്‍ ആയും കെ. എ ജോസുകുട്ടി കണ്‍വീനര്‍ ആയും ഇ.എം ശ്രീജിത്ത് ട്രഷറര്‍ ആയും സ്വാഗത സംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55199/buffer-zone-subject-the-welcome-group-formation-meeting-of-the-human-wall-was-held)