---
title: "അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള; ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി "
english_title: "International Women's Film Festival; Distribution of delegate pass has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55207/international-womens-film-festival-distribution-of-delegate-pass-has-started"
published_at: "2022-07-15T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d18619a908f_547sn5ko_copy.jpg"
keywords: []
---

# അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള; ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി 

> **Lead Summary:** **പേരാമ്പ്ര: **കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഡെലിഗേറ്റ് പാസുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്തു തുടങ്ങി.നാളെ മുതല്‍ 3 ദിവസമാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

## Article Content

**പേരാമ്പ്ര: **കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഡെലിഗേറ്റ് പാസുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്തു തുടങ്ങി.നാളെ മുതല്‍ 3 ദിവസമാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം.

കൈരളി തിയേറ്ററിലെ സ്വാഗതസംഘം ഓഫീസില്‍ സജ്ജീകരിച്ച ഹെല്‍പ്പ് ഡെസ്‌ക് മുഖേന ഓഫ് ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നാണ്. https://registration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താം. മുതിര്‍ന്നവര്‍ക്ക് 300 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55207/international-womens-film-festival-distribution-of-delegate-pass-has-started)