---
title: "റോഡ് നിര്‍മാണ രംഗത്തെ പേരാമ്പ്ര മോഡല്‍ പ്രശംസിച്ച് മന്ത്രി റിയാസ് നിയമസഭയില്‍ "
english_title: "Minister Riaz praised the Perambra model in the road construction sector in the assembly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55219/minister-riaz-praised-the-perambra-model-in-the-road-construction-sector-in-the-assembly"
published_at: "2022-07-15T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d1942d658f7_547sn5ko_copy.jpg"
keywords: []
---

# റോഡ് നിര്‍മാണ രംഗത്തെ പേരാമ്പ്ര മോഡല്‍ പ്രശംസിച്ച് മന്ത്രി റിയാസ് നിയമസഭയില്‍ 

> **Lead Summary:** **പേരാമ്പ്ര: **കരാറുകാര്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു പോയ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍കൈ എടുത്ത പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണനേയും പൊതുമരാമത്ത് ഉദ്യോഗസ്ഥന്മാരെയും മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പ്രശംസിച്ചു. പേരാമ്പ്ര മോഡല്‍ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **കരാറുകാര്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു പോയ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍കൈ എടുത്ത പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണനേയും പൊതുമരാമത്ത് ഉദ്യോഗസ്ഥന്മാരെയും മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പ്രശംസിച്ചു. പേരാമ്പ്ര മോഡല്‍ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

ഇ ചന്ദ്രശേഖരന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രവര്‍ത്തി നടത്തുന്നതില്‍ വീഴ്ച കാണിച്ച കരാറുകാരെ നീക്കം ചെയ്യുകയും റീ ടെണ്ടര്‍ ചെയ്ത് റിക്കാര്‍ഡ് വേഗത്തില്‍ പ്രവര്‍ത്തി ആരംഭിക്കുകയും ചെയ്ത പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപാറ റോഡും പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡും കേരള ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ചെമ്പ്ര റോഡിന്റെ പ്രവര്‍ത്തി 80 % പൂര്‍ത്തിയായി താന്നിക്കണ്ടി റോഡിന്റെ പ്രവര്‍ത്തി നല്ല നിലയില്‍ പുരോഗമിക്കുന്നു. വടക്കുമ്പാട് വഞ്ചിപ്പാറ റോഡ് പ്രവര്‍ത്തി റീ ടെണ്ടര്‍ ചെയ്ത് പുതിയ കരാറുകാരനെ ഏല്‍പിച്ചെങ്കിലും പ്രവര്‍ത്തി ആരംഭിച്ചിട്ടില്ല. അധികൃതര്‍ കരാറുകാരനില്‍ സമ്മര്‍ദ്ധം ചെലുത്തി പ്രവര്‍ത്തി ആരംഭിക്കാന്‍ ശ്രമം നടത്തുകയാണ.്

നിശ്ചയദാര്‍ഡ്യത്തോടെയു ഇടപെടല്‍ കൊണ്ട് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ റോഡുകളുടേയും പാലങ്ങളുടേയും കെട്ടിടങ്ങളുടേയും പ്രവര്‍ത്തികള്‍ ശരവേഗതയില്‍ പൂര്‍ത്തിയാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രഷറി കെട്ടിടത്തിന്റെ ഉല്‍ഘാടനം ആഗസ്റ്റ് മാസത്തില്‍ നടക്കും.

പേരാമ്പ്രയുടെ സ്വപ്ന പദ്ധതിയായ പേരാമ്പ്ര ബൈപാസിന്റെ ഉദ്ഘാടനം സപ്തംമ്പര്‍ മാസത്തില്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55219/minister-riaz-praised-the-perambra-model-in-the-road-construction-sector-in-the-assembly)