---
title: "സി.പി. അബ്ദുല്ല അനുസ്മരണവും, പുസ്തക പയറ്റും സംഘടിപ്പിച്ചു "
english_title: "C.P. Abdullah organized a commemoration and a book drive"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55343/cp-abdullah-organized-a-commemoration-and-a-book-drive"
published_at: "2022-07-16T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d294a9956f0_anusmaranam3.jpg"
keywords: []
---

# സി.പി. അബ്ദുല്ല അനുസ്മരണവും, പുസ്തക പയറ്റും സംഘടിപ്പിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്‌ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും, നന്യൂനപക്ഷ വിദ്യഭ്യാസ സമിതി ജില്ലാ സെക്രട്ടറിയും, സംസ്ഥാന ഓഫീസ് സെക്രട്ടറിയുമായിരുന്ന സി.പി. അബ്ദുല്ല അനുസ്മരണവും, കെ.എം. സീതി സാഹിബ് മെമ്മോറിയല്‍ ലൈബ്രറി ആവശ്യാര്‍ത്ഥം 'പുസ്തക പയറ്റും' സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്‌ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും, നന്യൂനപക്ഷ വിദ്യഭ്യാസ സമിതി ജില്ലാ സെക്രട്ടറിയും, സംസ്ഥാന ഓഫീസ് സെക്രട്ടറിയുമായിരുന്ന സി.പി. അബ്ദുല്ല അനുസ്മരണവും, കെ.എം. സീതി സാഹിബ് മെമ്മോറിയല്‍ ലൈബ്രറി ആവശ്യാര്‍ത്ഥം 'പുസ്തക പയറ്റും' സംഘടിപ്പിച്ചു.

പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ. മുനീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ. ലബീബ് അഷ്‌റഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് എരവത്ത് അദ്ധ്യക്ഷത വഹിച്ചു.

പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ. ലത്തീഫ് അനുസ്മരണ പ്രഭാഷണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പുസ്തകം സംഭാവന നല്‍കി കൊണ്ട് 'പുസ്തക പയറ്റ് ' ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.കെ. അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി എം.എം. അഷറഫ്, ട്രഷറര്‍ അന്‍വര്‍ കുന്നങ്ങാത്ത്, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ്, ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, എംഎസ്എഫ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ. ഫസലുറഹ്മാന്‍, വനിതാ ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത്, കെ.എം.എ. അസീസ്, കെ.കെ. മൊയ്തീന്‍, ടി.എം. അബ്ദുല്ല, കെ.പി. ഇബ്രാഹിം, റാബിയ എടത്തിക്കണ്ടി, എം.പി. ആഷിദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55343/cp-abdullah-organized-a-commemoration-and-a-book-drive)