---
title: "ആം ആദ്മി പാര്‍ട്ടി പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നാളെ "
english_title: "Aam Aadmi Party Perambra Constituency Convention tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55429/aam-aadmi-party-perambra-constituency-convention-tomorrow"
published_at: "2022-07-16T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2e1a43a551_547sn5ko_copy.jpg"
keywords: []
---

# ആം ആദ്മി പാര്‍ട്ടി പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നാളെ 

> **Lead Summary:** **പേരാമ്പ്ര:** ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 140 നിയോജക മണ്ഡലങ്ങളിലും ഇന്നും നാളെയുമായി മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടത്തുകയാണ്. അതിന്റെ ഭാഗമായുള്ള പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നാളെ 3 മണിക്ക് പേരാമ്പ്ര വടകര റോഡില്‍ ആര്യ ടൂറിസ്റ്റ് ഹോമിനു മുന്‍വശമുള്ള അല്‍ക്ക ഓഡിറ്റോറിയത്തില്‍ വെച്ചു ചേരുന്നു.

## Article Content

**പേരാമ്പ്ര:** ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 140 നിയോജക മണ്ഡലങ്ങളിലും ഇന്നും നാളെയുമായി മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടത്തുകയാണ്. അതിന്റെ ഭാഗമായുള്ള പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നാളെ 3 മണിക്ക് പേരാമ്പ്ര വടകര റോഡില്‍ ആര്യ ടൂറിസ്റ്റ് ഹോമിനു മുന്‍വശമുള്ള അല്‍ക്ക ഓഡിറ്റോറിയത്തില്‍ വെച്ചു ചേരുന്നു.

നിയോജക മണ്ഡലത്തിലെ മുഴുവന്‍ പ്രവര്‍ത്തകരുടെയും വിവരശേഖരണം എന്നതാണ് ഈ കണ്‍വെന്‍ഷന്റെ ലക്ഷ്യം. മുഴുവന്‍ ആം ആദ്മി പാര്‍ട്ടി അനുഭാവികളും വോട്ടര്‍ ഐഡി കാര്‍ഡ് സഹിതം പങ്കെടുത്ത് കണ്‍വെന്‍ഷന്‍ വിജയിപ്പിക്കണമെന്ന് മണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് മലയില്‍, സെക്രട്ടറി ടി.എഫ്. എബ്രഹാം, ട്രഷറര്‍ വി.സി രാജു എന്നിവര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55429/aam-aadmi-party-perambra-constituency-convention-tomorrow)