---
title: "കേരളത്തിലെ ജനപ്രതിനിധികള്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണം: പട്ടികജാതി മോര്‍ച്ച "
english_title: "People's representatives of Kerala should support Draupadi Murmu: SC Morcha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55431/peoples-representatives-of-kerala-should-support-draupadi-murmu-sc-morcha"
published_at: "2022-07-16T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2e4cf9af73_547sn5ko_copy.jpg"
keywords: []
---

# കേരളത്തിലെ ജനപ്രതിനിധികള്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണം: പട്ടികജാതി മോര്‍ച്ച 

> **Lead Summary:** ** പേരാമ്പ്ര: **രാഷട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനപ്രതിനിധികളും ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ തയ്യാറാവണമെന്നാ പട്ടികജാതി മോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ ഐക്യദാര്‍ഡ്യ സദസ്സ് സംഘടിപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിത രാഷ്ട്രപതിയാവുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രിയ ഭേദമന്യേ മുര്‍മുവിനെ പിന്താങ്ങുമ്പോള്‍ രാഷ്ടിയ വിരോധത്തിന്റെ പേരില്‍ കേരളം മാറിനില്‍ക്കരുത് എന്നാവശ്യപ്പെട്ടാണ് സദസ്സ് സംഘടിപ്പിച്ചത്.

## Article Content

** പേരാമ്പ്ര: **രാഷട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനപ്രതിനിധികളും ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ തയ്യാറാവണമെന്നാ പട്ടികജാതി മോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ ഐക്യദാര്‍ഡ്യ സദസ്സ് സംഘടിപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിത രാഷ്ട്രപതിയാവുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രിയ ഭേദമന്യേ മുര്‍മുവിനെ പിന്താങ്ങുമ്പോള്‍ രാഷ്ടിയ വിരോധത്തിന്റെ പേരില്‍ കേരളം മാറിനില്‍ക്കരുത് എന്നാവശ്യപ്പെട്ടാണ് സദസ്സ് സംഘടിപ്പിച്ചത്.

ബി ജെ പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ഐക്യദാര്‍ഡ്യ സദസ്സ് ഉദ്ഘാടനം ചെയ്തു . കേരളത്തിന്റെ സാമൂഹിക ചരിത്രം ദ്രൗപതി മുര്‍മുവിനെപ്പൊലെയുളള പോരാളികള്‍ക്കൊപ്പമാണെന്ന് കെ.കെ രജീഷ് ചൂണ്ടിക്കാട്ടി. പട്ടികജാതി സ്നേഹം പറയുന്ന പാര്‍ട്ടികള്‍ മുര്‍മുവിനെ പിന്തുണയ്ക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.ടി. വല്‍സലന്‍ അദ്ധ്യക്ഷനായി. തറമല്‍ രാഗേഷ്, കെ.പി ബാബു, കെ.പി.കുഞ്ഞിക്കണ്ണന്‍, കെ.പി. പ്രസൂണ്‍, കെ. ദീപേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55431/peoples-representatives-of-kerala-should-support-draupadi-murmu-sc-morcha)