---
title: "ഗൃഹാതുര സ്മരണകള്‍ അയവിറക്കി നാടെങ്ങും കലിയനെ വരവേറ്റു "
english_title: "Kalyan was welcomed all over the country, evoking nostalgic memories"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55435/kalyan-was-welcomed-all-over-the-country-evoking-nostalgic-memories"
published_at: "2022-07-16T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2ec7214b2a_0000_ATTACH__copy_copy.jpg"
keywords: []
---

# ഗൃഹാതുര സ്മരണകള്‍ അയവിറക്കി നാടെങ്ങും കലിയനെ വരവേറ്റു 

> **Lead Summary:** **പേരാമ്പ്ര: **ഗൃഹാതുര സ്മരണകള്‍ അയവിറക്കി കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മകളില്‍ എടവരാട് ചേനായിയില്‍ കലിയനെ വരവേറ്റു. കോണി, ചക്ക, മാങ്ങ, കരി, മഞ്ഞള്‍ തുടങ്ങിയവയും പരമ്പരാഗത രീതിയില്‍ ഉള്ള എല്ലാ വസ്തുക്കളും ഒരുക്കി ചൂട്ടും കത്തിച്ചു കൊണ്ടായിരുന്നു കലിയനെ വരവേല്‍ക്കുന്ന ഘോഷയാത്ര സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **ഗൃഹാതുര സ്മരണകള്‍ അയവിറക്കി കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മകളില്‍ എടവരാട് ചേനായിയില്‍ കലിയനെ വരവേറ്റു. കോണി, ചക്ക, മാങ്ങ, കരി, മഞ്ഞള്‍ തുടങ്ങിയവയും പരമ്പരാഗത രീതിയില്‍ ഉള്ള എല്ലാ വസ്തുക്കളും ഒരുക്കി ചൂട്ടും കത്തിച്ചു കൊണ്ടായിരുന്നു കലിയനെ വരവേല്‍ക്കുന്ന ഘോഷയാത്ര സംഘടിപ്പിച്ചത്.

ഗൃഹാതുര സ്മരണകള്‍ അയവിറക്കി കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മകളിലാണ് നാടെങ്ങും കലിയനെ വരവേല്‍ക്കുന്നത്. കലിയാ കലിയാ കൂയ്...ചക്കേം മാങ്ങേം തന്നിട്ട് പോ... ഞങ്ങളെ പത്തായം നിറച്ചിട്ട് പോ...ആലേം പൈക്കളേം താ...അന്തരീക്ഷത്തില്‍ മുഖരിതമായി. പ്രകൃതിയുടെ നിറയൗവ്വനക്കാഴ്ച്ചയാണ് കര്‍ക്കിടകം.

കഴിഞ്ഞുപോയ ആ കാലത്തിന്റെ മധുരമായ ഓര്‍മ്മകള്‍ അയവിറക്കാനും മുരടിച്ചു കോണ്ടിരിയ്ക്കുന്ന മനസ്സില്‍ പെരുമഴക്കാലത്തെ കുളിരു കോരിയിടാനും പോയകാലത്തിന്റെ ഗൃഹാതുര സ്മരണകളിലൂടെ വെറുതെയൊരു നടത്തം. മണ്ണില്‍ വിയര്‍പ്പൊഴുക്കി ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലാണിത്.

കലിയന്‍ വിളികള്‍ ഒരു കാലത്ത് ഗ്രാമം തോറും മുഴങ്ങിയിരുന്നു. നമുക്ക് പലതും നഷ്ടപ്പെട്ടു പോയ കൂട്ടത്തില്‍ അന്യംനിന്നുപോയ ഒരു ഗൃഹാതുരത കൂടിയാണ് കലിയന്‍ വിളി. ഇവ വീണ്ടെടുക്കാന്‍ നാടെങ്ങും കലിയനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരുന്നു. പി.ടി വേണു, എടവത്ത് രാജു, ചാലിയാറത്ത് ഇ.ശ്രീജിത്ത്, പി.ടി വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55435/kalyan-was-welcomed-all-over-the-country-evoking-nostalgic-memories)