---
title: "ബൈക്കിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു "
english_title: "A young man who was being treated died after being hit by a bike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55515/a-young-man-who-was-being-treated-died-after-being-hit-by-a-bike"
published_at: "2022-07-17T14:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3ced2eb681_1222.JPG"
keywords: []
---

# ബൈക്കിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂനംവെള്ളികാവ് കാഞ്ഞിരമുള്ളതില്‍ സുമയുടെ മകന്‍ ലിനീഷ് ആണ് മരിച്ചത്.

## Article Content

**മേപ്പയ്യൂര്‍: **ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂനംവെള്ളികാവ് കാഞ്ഞിരമുള്ളതില്‍ സുമയുടെ മകന്‍ ലിനീഷ് ആണ് മരിച്ചത്.

ഇന്നലെ കാലത്ത്  വീട്ടില്‍ നിന്നും തൊട്ടടുത്ത കടയിലേക്ക് നടന്ന് വരവേ പിന്നില്‍ നിന്നും വന്ന ബൈക്ക് ഇടിച്ച് തെറിച്ച് വീഴുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്ന് കാലത്താണ് മരണത്തിന് കീഴടങ്ങിയത്. തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് കരുതുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: മിനിമോള്‍ (ചക്കിടപാറ). മക്കള്‍: കശ്യപ് കൃഷ്ണ (മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ദൃശ്യപ്  കൃഷ്ണ (കല്പത്തൂര്‍ എയുപി സ്‌കൂള്‍). സഹോദരി: ലിമ (പന്നിമുക്ക്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55515/a-young-man-who-was-being-treated-died-after-being-hit-by-a-bike)