---
title: "കോട്ടൂരിലെ എന്‍എന്‍സി റോഡ് മഴയില്‍ തകര്‍ന്നു "
english_title: "NNC road in Kotur damaged by rain"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55557/nnc-road-in-kotur-damaged-by-rain"
published_at: "2022-07-17T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d41d87563b1_road3.JPG"
keywords: []
---

# കോട്ടൂരിലെ എന്‍എന്‍സി റോഡ് മഴയില്‍ തകര്‍ന്നു 

> **Lead Summary:** **കൂട്ടാലിട : **കോട്ടൂര്‍ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ പരപ്പുകാട്ടില്‍ - ഓക്കോട്ട് മീത്തല്‍ റോഡിലെ പരപ്പില്‍ ഭാഗത്ത് ഒരു വര്‍ഷം മുന്‍മ്പ് ടാറിങ്ങ് ചെയ്ത അന്‍പത് മീറ്റര്‍ ഭാഗം കനത്ത മഴയില്‍ ഒലിച്ചുപോയി.

## Article Content

**കൂട്ടാലിട : **കോട്ടൂര്‍ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ പരപ്പുകാട്ടില്‍ - ഓക്കോട്ട് മീത്തല്‍ റോഡിലെ പരപ്പില്‍ ഭാഗത്ത് ഒരു വര്‍ഷം മുന്‍മ്പ് ടാറിങ്ങ് ചെയ്ത അന്‍പത് മീറ്റര്‍ ഭാഗം കനത്ത മഴയില്‍ ഒലിച്ചുപോയി.

ഈ ഭാഗത്ത് റോഡിന് ഓവുചാല്‍ ഇല്ലാത്തതും റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാവുന്നു. 30 വര്‍ഷത്തിലധികം പഴക്കമുള്ള ഈ റോഡിലൂടെയുള്ള യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്.

കോട്ടൂര്‍ എയുപി സ്‌ക്കൂളില്‍ എത്തിചേരാന്‍ വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഏറെ പ്രയാസമനുഭവിക്കുകയാണ്. ഈ ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തി ടാര്‍ ചെയ്യേണ്ടതായിരുന്നു. 

റോഡ് ശാസ്ത്രീയമായി നവീകരിക്കാത്തത് കാരണമാണ് ലക്ഷങ്ങള്‍ മുടക്കി ടാര്‍ ചെയ്ത 50 മീറ്ററോളം കനത്ത മഴയില്‍ ഒലിച്ച് പോയത്.

ഈ ഭാഗത്ത് കാല്‍നടയാത്രക്കാര്‍ക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. വാഹനങ്ങള്‍ കടന്ന് പോയാല്‍ മണ്ണില്‍ താഴ്ന്ന് പോവുന്നതുകൊണ്ട് ഇവിടെ ഗതാഗതം തടസ്സപ്പെട്ട നിലയിലാണുള്ളത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55557/nnc-road-in-kotur-damaged-by-rain)