---
title: "പേരാമ്പ്ര റോട്ടറിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു "
english_title: "New office bearers of Perampra Rotary have been elected"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55632/new-office-bearers-of-perampra-rotary-have-been-elected"
published_at: "2022-07-18T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4f1369ae3e_1r.jpg"
keywords: []
---

# പേരാമ്പ്ര റോട്ടറിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര റോട്ടറിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം വര്‍ണ്ണാഭമായ ചടങ്ങില്‍ പേരാമ്പ്ര സുരഭി അവന്യുവില്‍ വെച്ച് നടന്നു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര റോട്ടറിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം വര്‍ണ്ണാഭമായ ചടങ്ങില്‍ പേരാമ്പ്ര സുരഭി അവന്യുവില്‍ വെച്ച് നടന്നു.

റൊട്ടേറിയന്‍ പിഎച്ച്എഫ് കെ. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുന്‍ പ്രസിഡന്റ് റൊട്ടേറിയന്‍ പിഎച്ച്എഫ് സാജു മാസ്റ്റേര്‍സ് അധ്യക്ഷത വഹിച്ചു.

റൊട്ടേറിയന്‍ എംപിഎച്ച്എഫ് ഡോ. സേതു ശിവശങ്കര്‍ മുഖ്യാഥിതിയായി. റോട്ടറിയുടെ പുതിയ ഭാരവാഹികളായി റൊട്ടേറിയന്‍ പിഎച്ച്എഫ് പി.പി. രാജബാലന്‍ പ്രസിഡന്റായും റൊട്ടേറിയന്‍ ജയരാജന്‍ കല്‍പകശ്ശേരി സെക്രട്ടറിയായും റൊട്ടേറിയന്‍ പിഎച്ച്എഫ് ബിജു ചാലിക്കര ട്രഷററായും ചുമതലയേറ്റു.

നമ്മുടെ ചുറ്റുമുള്ള വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും നില നിര്‍ത്തുകയും ചെയ്തുകൊണ്ടുള്ള സര്‍വ്വതോന്‍മുഖമായ വികസനം സാധ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് ചുമതലയേറ്റ പ്രസിഡന്റ് ഊന്നി പറയുകയുണ്ടായി.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് റൊട്ടേറിയന്‍ പിഎച്ച്എഫ് സാജു മാസ്റ്റേര്‍സ് കഴിഞ്ഞ റോട്ടറി വര്‍ഷത്തില്‍ തന്റെ നേതൃത്വത്തില്‍ നടത്തിയ 45 ല്‍ അധികം വിദ്യാഭ്യാസ, ആരോഗ്യ, സാംസ്‌കാരിക, സാമൂഹ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞു.

സ്ഥാനമൊഴിഞ്ഞ സെക്രട്ടറി റൊട്ടേറിയന്‍ എന്‍.പി. സുധീഷ് റിപ്പോര്‍ട്ടവതരിപ്പിക്കുകയും അസിസ്റ്റന്റ് ഗവര്‍ണര്‍ പ്രജിത്, ഡിസ്ട്രിക്ട് കോ. ഓര്‍ഡിനേറ്റര്‍ പ്രഭിഷ് കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് പേരാമ്പ്രയിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗാനമേള ചടങ്ങിന്റെ പ്രൗഢിക്ക് മാറ്റ് കൂട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55632/new-office-bearers-of-perampra-rotary-have-been-elected)