---
title: "യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരോത്ത് എഫ്എച്ച്‌സി ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി"
english_title: "UDF Welfare Party staged protest dharna in front of Changaroth FHC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55635/udf-welfare-party-staged-protest-dharna-in-front-of-changaroth-fhc"
published_at: "2022-07-18T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4f8891fa39_p_darna1.jpg"
keywords: []
---

# യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരോത്ത് എഫ്എച്ച്‌സി ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി

> **Lead Summary:** ** കടിയങ്ങാട്:** യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരോത്ത് എഫ്എച്ച്‌സി ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

## Article Content

** കടിയങ്ങാട്:** യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരോത്ത് എഫ്എച്ച്‌സി ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

ചങ്ങരോത്ത് എഫ്എച്ച്‌സി യിലെ മരുന്ന് ക്ഷാമം പരിഹരിക്കുക, ജെപിഎച്ച് ഒഴിവു നികത്തുക, ആരോഗ്യ വകുപ്പിന്റെ കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംയുക്താഭിമുഖ്യത്തില്‍ ചങ്ങരോത്ത് എഫ്എച്ച്‌സി ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പാലയാട് ബഷീര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.ടി. സരീഷ്, അബ്ദുല്ല സല്‍മാന്‍, കെ.എം. ഇസ്മയില്‍, വി.കെ. ഗീത, കെ. മുബഷിറ, എം.കെ. ഫാത്തിമ, കെ.എം. അഭിജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55635/udf-welfare-party-staged-protest-dharna-in-front-of-changaroth-fhc)