തുറയൂര്‍: കേരള രാഷ്ട്രീയം നേരിട്ടനുഭവിച്ച വിസ്മയമായിരുന്നു മുന്‍ കേരള മുഖ്യമന്ത്രി സി.എച് മുഹമ്മദ് സാഹിബ് എന്ന് ചരിത്രകാരനും പ്രമുഖ ഗ്രന്ഥകര്ത്താവവുമായ എം.സി വടകര.
തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് കാലം-അടയാളം അനുസ്മരണ സംഗമം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.പി അബ്ദുല്‍ അസീസ് അധ്യക്ഷനായി. എന്‍ അഹമ്മദ്, അഡ്വ. ഫാത്തിമ തഹ്ലിയ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ലത്തീഫ് തുറയൂര്‍, പി.കെ അബ്ദുല്ല, കണ്ടോത്ത് അബൂബക്കര്‍ ഹാജി, മുനീര്‍ കുളങ്ങര, കോവുമ്മല്‍ മുഹമ്മദലി, വി.പി അസ്സൈയിനാര്‍, ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു.
CH Wonder of Kerala politics; MC Vadakara