---
title: "കാമരാജ് ജയന്തി വരാഘോഷ പരിപാടി കോഴിക്കോട് നടന്നു "
english_title: "Kamaraj Jayanti wedding ceremony was held in Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55772/kamaraj-jayanti-wedding-ceremony-was-held-in-kozhikode"
published_at: "2022-07-18T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d575333608c_547sn5ko_copy.jpg"
keywords: []
---

# കാമരാജ് ജയന്തി വരാഘോഷ പരിപാടി കോഴിക്കോട് നടന്നു 

> **Lead Summary:** **കോഴിക്കോട്: **കാമരാജിന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് മുന്‍ മന്ത്രിയും ഫൌണ്ടേഷന്‍ അഖിലേന്ത്യാ ചെയര്‍ മാനുമായ ഡോ. എ.നീലലോഹിതദാസ് പറഞ്ഞു. കാമരാജ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന 119മത് കാമരാജ് ജയന്തി വരാഘോഷ പരിപാടി കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**കോഴിക്കോട്: **കാമരാജിന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് മുന്‍ മന്ത്രിയും ഫൌണ്ടേഷന്‍ അഖിലേന്ത്യാ ചെയര്‍ മാനുമായ ഡോ. എ.നീലലോഹിതദാസ് പറഞ്ഞു. കാമരാജ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന 119മത് കാമരാജ് ജയന്തി വരാഘോഷ പരിപാടി കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ നേതാവായിരുന്നു കാമരാജ്. വാക്കുകളെക്കാള്‍ അദ്ദേഹം പ്രവര്‍ത്തിയില്‍ വിശ്വസിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിച്ച കാമരാജില്‍ നിന്നും പുതു തലമുറക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫൌണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് പി.എം മുസമ്മില്‍ അധ്യക്ഷനായിരുന്നു. ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മെഡിക്കല്‍ ക്യാമ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.

ഫൌണ്ടേഷന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കബീര്‍ സലാല, കണ്ണൂര്‍ ജില്ലാ ജഡ്ജി ആര്‍.എല്‍ ബൈജു, കോഴിക്കോട് സബ് ജഡ്ജി എം.പി. ഷൈജല്‍, ജനറല്‍ സെക്രട്ടറി വി.എം ആഷിക്ക്, ഷംസുദീന്‍ മുണ്ടോളി എന്നിവര്‍ സംസാരിച്ചു.

ലോക കേരളസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കാമരാജ് ഫൌണ്ടേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ പി.കെ.കബീര്‍ സലാല, വിവിധ മേഖലകളില്‍ ശ്രദ്ദേയരായ ഹസ്സന്‍ തിക്കോടി, ജയ്ദീപ് ആചാര്യ, പി. അനില്‍, എം. ദിലീപ് കുമാര്‍, കെ.പി അമീര്‍ അലി, രശ്മ നിഷാദ്, വി.കെ. അബ്ദുള്ള, ശ്രീജ ബാലന്‍, കെ.കെ. നസീമ, ആയിഷ നിദ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ആമിന സാഹിര്‍, സുമ പള്ളിപ്രം, വി.എം. അഖ്മല്‍, എ.വി.അബ്ദുള്‍ ഗഫൂര്‍, കെ.കെ. അഷ്‌റഫ് വാണിമേല്‍, എന്‍.കെ. ഈശ്വരി, സഫിയ, യു സക്കീര്‍, മിനി സജി തുടങ്ങിയവര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55772/kamaraj-jayanti-wedding-ceremony-was-held-in-kozhikode)