---
title: "ഡിസൈനിംഗ്, പ്രിന്റിംഗ് അലൈഡ് എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ജില്ലാ പ്രഥമ കണ്‍വെന്‍ഷന്‍ "
english_title: "Designing and Printing Allied Employees Union Kozhikode District First Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55774/designing-and-printing-allied-employees-union-kozhikode-district-first-convention"
published_at: "2022-07-18T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d57988a15b7_547sn5ko_copy.jpg"
keywords: []
---

# ഡിസൈനിംഗ്, പ്രിന്റിംഗ് അലൈഡ് എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ജില്ലാ പ്രഥമ കണ്‍വെന്‍ഷന്‍ 

> **Lead Summary:** **കോഴിക്കോട്: **ഡിസൈനിംഗ്, പ്രിന്റിംഗ് അലൈഡ് എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ജില്ലാ പ്രഥമ കണ്‍വെന്‍ഷന്‍ കോഴിക്കോട് വെച്ച് നടന്നു. സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി സി.പി.സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ഷിബുലാല്‍ അധ്യക്ഷനായി.

## Article Content

**കോഴിക്കോട്: **ഡിസൈനിംഗ്, പ്രിന്റിംഗ് അലൈഡ് എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ജില്ലാ പ്രഥമ കണ്‍വെന്‍ഷന്‍ കോഴിക്കോട് വെച്ച് നടന്നു. സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി സി.പി.സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ഷിബുലാല്‍ അധ്യക്ഷനായി.

ഷിജു ചേളാരി രക്തസാക്ഷി പ്രമേയവും ദിലീപ് പെരുമുണ്ടച്ചേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ദീപക് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ. പ്രവീണ്‍ കുമാര്‍ അവതരിപ്പിച്ച പ്രവര്‍ത്ത റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു.

എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ വിജയിച്ച യൂണിയന്‍ അംഗങ്ങളുടെ മക്കളെ യോഗത്തില്‍ അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി കെ. ദീപക് മൊമന്റോ നല്‍കി. സജീഷ്, ജിതേഷ് നാദാപുരം എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു.

യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ. പ്രവീണ്‍ കുമാര്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഷിജു നന്ദി പറഞ്ഞു. പുതിയ ഭാരവാഹികള്‍ പ്രസിഡന്റ് ദിലീപ് പെരുമുണ്ടച്ചേരി, വൈസ് പ്രസിഡന്റുമാര്‍ ലക്‌സി, സന്തോഷ് പേരാമ്പ്ര, ജന.സെക്രട്ടറി എ.ഷിബുലാല്‍, സെക്രട്ടറിമാര്‍ സിറാജുദ്ദീന്‍, സനോജ്, ഖജാന്‍ജി ഷിജു ചേളാരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55774/designing-and-printing-allied-employees-union-kozhikode-district-first-convention)