---
title: "മേപ്പയ്യൂരിലെ മോട്ടോര്‍ തൊഴിലാളി സംയുക്ത ട്രേഡ് യൂനിയന്‍ മുഹമ്മദ് ഇവാന്‍ ചികിത്സാ ഫണ്ട് സമാഹരണം നടത്തി "
english_title: "The Motor Workers Joint Trade Union of Mepayyur organized a fund collection for the treatment of Muhammad Ivan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55776/the-motor-workers-joint-trade-union-of-mepayyur-organized-a-fund-collection-for-the-treatment-of-muhammad-ivan"
published_at: "2022-07-18T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d582b3663e6_547sn5ko_copy.jpg"
keywords: []
---

# മേപ്പയ്യൂരിലെ മോട്ടോര്‍ തൊഴിലാളി സംയുക്ത ട്രേഡ് യൂനിയന്‍ മുഹമ്മദ് ഇവാന്‍ ചികിത്സാ ഫണ്ട് സമാഹരണം നടത്തി 

> **Lead Summary:** **മേപ്പയ്യൂര്‍: **സ്‌പൈനല്‍ മാസ്‌കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ രണ്ടു വയസുള്ള മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് മേപ്പയ്യൂരിലെ മോട്ടോര്‍ തൊഴിലാളി സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ മേപ്പയ്യൂരിലെ ഓട്ടോ, ടാക്‌സികള്‍ കാരുണ്യ യാത്ര നടത്തി.

## Article Content

**മേപ്പയ്യൂര്‍: **സ്‌പൈനല്‍ മാസ്‌കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ രണ്ടു വയസുള്ള മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് മേപ്പയ്യൂരിലെ മോട്ടോര്‍ തൊഴിലാളി സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ മേപ്പയ്യൂരിലെ ഓട്ടോ, ടാക്‌സികള്‍ കാരുണ്യ യാത്ര നടത്തി.

മേപ്പയ്യൂരിലെ മുഴുവന്‍ വാഹനങ്ങളും ഇവാന്‍ ചികിത്സാ സഹായത്തിനായാണ് ഇന്ന് നിരത്തിലിറങ്ങിയത. കാരുണ്യ യാത്രയ്ക്ക് പുറമെ ടൗണിന്‍ നിന്നും ഫണ്ട് സമാഹരണം നടത്തിയിട്ടുണ്ട്.

മേപ്പയൂര്‍ സൂപ്പര്‍ ബസാര്‍ പാര്‍ട്ട്ണര്‍ റാസിഖില്‍ നിന്ന് ട്രേഡ് യൂനിയന്‍ ഭാരവാഹികളായ പി.സി രാജേന്ദ്രന്‍, സി.എം സത്യന്‍, മുജീബ് കോമത്ത് എന്നിവര്‍ ഫണ്ട് ഏറ്റുവാങ്ങി. എം നാരായണന്‍, കിരണ്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55776/the-motor-workers-joint-trade-union-of-mepayyur-organized-a-fund-collection-for-the-treatment-of-muhammad-ivan)