---
title: "കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം ഉന്നത വിജയികളെ ആദരിച്ചു "
english_title: "East Perampra Palayat Sri Krishna Temple honored the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55909/east-perampra-palayat-sri-krishna-temple-honored-the-top-winners"
published_at: "2022-07-19T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d67082cf687_1temble.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം ഉന്നത വിജയികളെ ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം ഉന്നത വിജയികളെ ആദരിച്ചു.

## Article Content

**പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം ഉന്നത വിജയികളെ ആദരിച്ചു.

രാമായണ മാസാചരണത്തോടനുബന്ധിച്ച് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരേയും, പ്രദേശത്തു നിന്നും നവോദയയില്‍ പ്രവേശനം നേടിയ വിദ്യാത്ഥികളേയും ക്ഷേത്ര കമ്മിറ്റി ആദരിച്ചു.

പഞ്ചായത്ത് അംഗം പി.ആര്‍. സാവിത്രി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത് നിര്‍വ്വഹിച്ചു.

കേളോത്ത് ബാലകൃഷ്ണമാരാര്‍, എം.മോഹനകൃഷ്ണന്‍, പി.സി. ഗോപിനാഥന്‍, പ്രകാശ് കെ. പണിക്കര്‍, പി.കെ. ദീപേഷ്, പി.കെ. ശോഭ, ലളിത രവീന്ദ്രന്‍, കെ.പി. ഗോപാലന്‍ നായര്‍, പി.കെ. ബിജു, കെ.എം. ഷജിത്ത്, ബാലകൃഷ്ണന്‍, അഭിരാം പി. ദാസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55909/east-perampra-palayat-sri-krishna-temple-honored-the-top-winners)