---
title: "പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിക്ക് സ്‌കൂട്ടര്‍ ആംബുലന്‍സ് കൈമാറി "
english_title: "Scooter Ambulance handed over to Perampra EMS Cooperative Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55940/scooter-ambulance-handed-over-to-perampra-ems-cooperative-hospital"
published_at: "2022-07-19T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d689994c117_1000.jpg"
keywords: []
---

# പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിക്ക് സ്‌കൂട്ടര്‍ ആംബുലന്‍സ് കൈമാറി 

> **Lead Summary:** **പേരാമ്പ്ര: **മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന കോ-ഓപ് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്ക് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിക്ക് സ്‌കൂട്ടര്‍ ആംബുലന്‍സ് നല്‍കി.

## Article Content

**പേരാമ്പ്ര: **മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന കോ-ഓപ് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്ക് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിക്ക് സ്‌കൂട്ടര്‍ ആംബുലന്‍സ് നല്‍കി.

ആശുപത്രിയില്‍ നിന്നും വീടുകളിലേക്ക് നേരിട്ടെത്തി മരുന്ന് വിതരണം, ലാബ് കളക്ഷന്‍, ഫിസിയോ തെറാപ്പി, അടിയന്തിര ചികില്‍സ ആവശ്യങ്ങള്‍ നിറവേറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ സ്‌കൂട്ടര്‍ ആംബുലന്‍സ് വഴി ലഭ്യമാക്കും.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ. നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പി.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു.

കണ്‍കറന്റ് ഓഡിറ്റര്‍ ഇ.എം. സുരേഷ് കുമാര്‍, ഇഎംഎസ് സഹകരണ ആശുപത്രി പ്രസിഡന്റ് എ.കെ. പത്മനാഭന്‍, ആശുപത്രി വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍, ആശുപത്രി ഡയറക്ടര്‍ ടി.കെ. ലോഹിതാക്ഷന്‍, ആശുപത്രി സെക്രട്ടറി സി. റെജി, ബാങ്ക് ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55940/scooter-ambulance-handed-over-to-perampra-ems-cooperative-hospital)