---
title: "13-മത് ജെ.സി. ഡാനിയല്‍ ചലച്ചിത്ര പുരസ്‌കാരം നേടി കാടകലം "
english_title: "13th J.C. Kadakalam won the Daniel Film Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55974/13th-jc-kadakalam-won-the-daniel-film-award"
published_at: "2022-07-19T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6aecac9334_kadakalam11.JPG"
keywords: []
---

# 13-മത് ജെ.സി. ഡാനിയല്‍ ചലച്ചിത്ര പുരസ്‌കാരം നേടി കാടകലം 

> **Lead Summary:** ** പേരാമ്പ്ര:** പെരിയാര്‍ വാലി ക്രീയേഷന്‍സ്‌ന്റെ ബാനറില്‍ ജിന്റോ തോമസ് തിരക്കഥ എഴുതി ഡോക്ടര്‍ സഗില്‍ രവീന്ദ്രന്‍ സംവിധാനം ചെയ്ത കാടകലം 13 മത് ജെ.സി. ഡാനിയല്‍ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹമായി.

## Article Content

** പേരാമ്പ്ര:** പെരിയാര്‍ വാലി ക്രീയേഷന്‍സ്‌ന്റെ ബാനറില്‍ ജിന്റോ തോമസ് തിരക്കഥ എഴുതി ഡോക്ടര്‍ സഗില്‍ രവീന്ദ്രന്‍ സംവിധാനം ചെയ്ത കാടകലം 13 മത് ജെ.സി. ഡാനിയല്‍ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹമായി.

ആര്‍. ശരത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിനു എബ്രഹാം, വി.സി. ജോസ്, അരുണ്‍ മോഹന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് വിജയികളെ പ്രഖ്യാപിച്ചത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ സിനിമ, മികച്ച ഗാന രചയിതാവ് എന്നീ അവാര്‍ഡുകള്‍ കാടകലത്തിന് ലഭിച്ചിരുന്നു.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെ സാനിധ്യം തെളിയിച്ച മാസ്റ്റര്‍ ഡാവിഞ്ചി സതീഷും സിനിമ താരവും നാടക പ്രവര്‍ത്തകനുമായ സതീഷ് കുന്നോത്തുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചലച്ചിത്രതാരം കോട്ടയം പുരുഷനും മറ്റു താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

കാടിന്റെ നിലനിനില്‍പ്പും ആദിവാസികളുടെ പ്രശ്‌നങ്ങളും അച്ഛന്‍ മകന്‍ ബന്ധത്തിന്റെ തീവ്രതയും സംസാരിക്കുന്ന കഥയാണ് കാടകലം. ഇടുക്കി ഡാമിന്റെ പരിസര പ്രദേശത്ത് ഉള്‍ വനത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്.

ചക്കിട്ടപ്പാറ സ്വദേശി ജിന്റോ തോമസ് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ചിത്രത്തിന് ഇതിനോടകം ട്രാവന്‍കൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം അവാര്‍ഡ്, ബ്രിട്ടനിലെ ഫസ്റ്റ് ടൈം ഫിലിം മേക്കര്‍ അവാര്‍ഡ്, ധന്‍ബാദ് ഇന്റര്‍നാഷനല്‍ ഫിലിം അവാര്‍ഡ്, റയിന്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ കാടകലം നേടിയെടുത്തിരുന്നു.

ആമസോണ്‍, യുകെ, യുഎസ് പ്ലാറ്റുഫോമുകളിലും നീസ്ട്രീം, റൂട്ട്‌സ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലുമാണ് കാടകലം റിലീസ് ചെയ്തത്. ക്യാമറ റെജി ജോസഫാണ് ചെയ്തിരിക്കുന്നത്.

എഡിറ്റിംഗ് -അംജാത് ഹസ്സന്‍, കല -ബിജു ജോസഫ്, മേക്കപ്പ് -രാജേഷ് ജയന്‍, ബിന്ദു ബിജുകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -രാജു കുറുപ്പന്തറ, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടിവ് -സുബിന്‍ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ -സ്വാതിഷ് തുറവൂര്‍, നിഖില്‍ ജോര്‍ജ്, വിതരണം കളക്റ്റീവ് ഫ്രെയിംസ്, പോസ്റ്റര്‍ ഡിസൈനിങ് - ഉമര്‍ മുക്താര്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55974/13th-jc-kadakalam-won-the-daniel-film-award)