---
title: "നേത്ര പരിശോധന ക്യാമ്പും ഉന്നത വിജയികളെ അനുമോദിക്കലും "
english_title: "Eye test camp and felicitation of top achievers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55998/eye-test-camp-and-felicitation-of-top-achievers"
published_at: "2022-07-19T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6c2a5ebcdb_547sn5ko_copy.jpg"
keywords: []
---

# നേത്ര പരിശോധന ക്യാമ്പും ഉന്നത വിജയികളെ അനുമോദിക്കലും 

> **Lead Summary:** **പേരാമ്പ്ര: **ചെറുവണ്ണൂര്‍ കക്കറമുക്ക് കരുണ പാലിയേറ്റീവ് സെന്റര്‍ പേരാമ്പ്ര വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന - തിമിരരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ചെറുവണ്ണൂര്‍ കക്കറമുക്ക് കരുണ പാലിയേറ്റീവ് സെന്റര്‍ പേരാമ്പ്ര വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന - തിമിരരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത ഉദ്ഘാടനം ചെയ്തു.

കരുണ പ്രസിഡന്റ് എന്‍.കെ. ഇബ്രാഹിം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു മുഖ്യ പ്രഭാഷണം നടത്തി. എം.ബി.ബി.എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ മെമന്റോ നല്‍കി ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ.കെ. അജിത, ഗ്രാമപഞ്ചായത്ത് അംഗം വിജിഷ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.എം. ബാബു, എന്‍. പ്രശാന്ത്, എം.വി. മുനീര്‍, കെ.സി.മൊയ്തു, പി.സി. ഇബ്രാഹിം, മൊയ്തീന്‍ ടി. കക്കറമുക്ക്, ബഷീര്‍ (ജെ സ്റ്റാര്‍), കരുണ മുഖ്യ രക്ഷാധികാരി പി.പി. മൊയ്തു, രക്ഷാധികാരി നിഷാദ് മന്‍സില്‍ അമ്മത്, ജി.സി.സി കോഓഡിനേറ്റര്‍ അഷ്‌റഫ് തറമല്‍, വൈസ് പ്രസിഡന്റുമാരായ പി.പി. ഗോപാലന്‍, വി.കെ. കുഞ്ഞമ്മത്, എ.കെ. സന്തോഷ്, കെ.എം. മാധവന്‍, ജോയന്റ് സെക്രട്ടറിമാരായ ഹമീദ് ചെറിയാണ്ടി, സി.എം. ഗോവിന്ദന്‍, പി.സി. സക്കീര്‍ എന്നിവര്‍ സംസാരിച്ചു.

കരുണ സെക്രട്ടറി ഹമീദ് തറമല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ടി. മജീദ് നന്ദിയും പറഞ്ഞു. പേരാമ്പ്ര വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രിയിലെ മെഡിക്കല്‍ ടീം ഇരുനൂറോളം രോഗികളെ പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55998/eye-test-camp-and-felicitation-of-top-achievers)