---
title: "ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പ്രവര്‍ത്തനം വേഗത്തിലാക്കും "
english_title: "Chakkittapara Grama Panchayat Sports Complex will speed up the work"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56015/chakkittapara-grama-panchayat-sports-complex-will-speed-up-the-work"
published_at: "2022-07-19T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6d058e9a96_547sn5ko_copy.jpg"
keywords: []
---

# ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പ്രവര്‍ത്തനം വേഗത്തിലാക്കും 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികളുമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി. ഇതിന്റെ ഭാഗമായി ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തി മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികളുമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി. ഇതിന്റെ ഭാഗമായി ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തി മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

പേരാമ്പ്ര നിയോജക മണ്ഡലം എംഎല്‍എ ടി.പി രാമകൃഷ്ണനൊപ്പം ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അവര്‍ ഉറപ്പ് നല്‍ക്കുകയും ചെയ്തതായി ഇ.എം ശ്രീജിത്ത് പറഞ്ഞു.

കൂടാതെ പെരുവണ്ണാമൂഴിയില്‍ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയെ കുറിച്ചുള്ള പഞ്ചായത്തിന്റെ രൂപരേഖ ടൂറിസം പൊതുമരാമത്ത് യുവജന ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കൈമാറുകയും ചെയ്തു.

നാടിന്റെ വികസനത്തിന് മുതല്‍ കൂട്ടാകുന്ന ഈ ബൃഹത് പദ്ധതിക്ക് ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും സംഘം പറഞ്ഞു. ഇ.എം ശ്രീജിത്തിനൊപ്പം ഇ.എസ് ജെയിംസ്, ബോബി കാപ്പുകാട്ടില്‍ തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56015/chakkittapara-grama-panchayat-sports-complex-will-speed-up-the-work)