---
title: "യന്ത്രവല്‍ക്കരണ തെങ്ങ് കയറ്റ തൊഴിലാളി സംസ്ഥാന കണ്‍വെന്‍ഷന്‍ കൊയിലാണ്ടിയില്‍ നടന്നു "
english_title: "State Convention of Mechanized Coconut Plantation Workers was held at Koiladi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56027/state-convention-of-mechanized-coconut-plantation-workers-was-held-at-koiladi"
published_at: "2022-07-19T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6e8fc57a3f_547sn5ko_copy.jpg"
keywords: []
---

# യന്ത്രവല്‍ക്കരണ തെങ്ങ് കയറ്റ തൊഴിലാളി സംസ്ഥാന കണ്‍വെന്‍ഷന്‍ കൊയിലാണ്ടിയില്‍ നടന്നു 

> **Lead Summary:** ** കൊയിലാണ്ടി:** തെങ്ങിന്റെ ചെങ്ങാതിക്കൂട്ടം യന്ത്രവല്‍ക്കരണ തെങ്ങ് കയറ്റ തൊഴിലാളി സംസ്ഥാന കണ്‍വെന്‍ഷന്‍ കൊയിലാണ്ടി പെരുവട്ടൂര്‍ ഉജ്ജയിനി ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. തെങ്ങുകയറ്റ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ കാരയാടിന്റെ അധ്യക്ഷനായി.

## Article Content

** കൊയിലാണ്ടി:** തെങ്ങിന്റെ ചെങ്ങാതിക്കൂട്ടം യന്ത്രവല്‍ക്കരണ തെങ്ങ് കയറ്റ തൊഴിലാളി സംസ്ഥാന കണ്‍വെന്‍ഷന്‍ കൊയിലാണ്ടി പെരുവട്ടൂര്‍ ഉജ്ജയിനി ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. തെങ്ങുകയറ്റ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ കാരയാടിന്റെ അധ്യക്ഷനായി.

കണ്‍വെന്‍ഷന്‍ കൊയിലാണ്ടി താലൂക്ക് ലേബര്‍ ഓഫീസര്‍ ദിനേശ് ഉദ്ഘാടനം ചെയ്തു. തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് അപകടങ്ങള്‍ വരുന്ന അടിയന്തര ഘട്ടങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി കൊയിലാണ്ടി ഫയര്‍ സര്‍വീസ് സീനിയര്‍ ഓഫീസര്‍ പ്രമോദ് ക്ലാസെടുത്തു. തൊഴിലാളികളും ക്ഷേമനിധിയും എന്ന വിഷയത്തെ ആസ്പദമാക്കി റിയാസ്ഊട്ടേരി തൊഴിലാളികള്‍ക്ക് ക്ലാസ് നടത്തി.

ഈക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് നേടിയ തൊഴിലാളികളുടെ മക്കള്‍ക്ക് തെങ്ങിന്റെ ചങ്ങാതികൂട്ടം മൊമന്‍േ്‌റാ നല്‍കി അഭിനന്ദിച്ചു. ശിവാനന്ദന്‍ പെരുവട്ടൂര്‍, ജഗദീഷ് കട്ടിപ്പാറ, വേണു പറമ്പത്ത്, സന്ദീപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പി.കെ.കെ. ബാബു യോഗത്തിന് സ്വാഗതം പറഞ്ഞു. ഗിരീഷ് പെരുവട്ടൂര്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍ സ്റ്റേറ്റ് പ്രസിഡന്റ് ശ്രീധരന്‍ കാരയാട് , ജനറല്‍ സെക്രട്ടറി ഗിരീഷ് ഒളവണ്ണ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56027/state-convention-of-mechanized-coconut-plantation-workers-was-held-at-koiladi)