---
title: "പ്രതിഭാ സംഗമവും ദേവപ്രിയ വിനോദ് സ്മാരക എന്‍ഡോവ്‌മെന്റ് വിതരണവും സംഘടിപ്പിച്ചു "
english_title: "Organized Pratibha Sangam and distribution of Devpriya Vinod Memorial Endowment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56178/organized-pratibha-sangam-and-distribution-of-devpriya-vinod-memorial-endowment"
published_at: "2022-07-20T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7db639a3f0_1prethibha1.jpg"
keywords: []
---

# പ്രതിഭാ സംഗമവും ദേവപ്രിയ വിനോദ് സ്മാരക എന്‍ഡോവ്‌മെന്റ് വിതരണവും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നവജീവന്‍ ഫൗണ്ടേഷന്‍ വാല്യക്കോട് സംഘടിപ്പിച്ച പ്രതിഭാസംഗമവും ദേവപ്രിയ വിനോദ് സ്മാരക എന്‍ഡോവ്‌മെന്റ് വിതരണവും വാല്യക്കോട് എയുപി സ്‌കൂളില്‍ നടന്നു.

## Article Content

**പേരാമ്പ്ര: **ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നവജീവന്‍ ഫൗണ്ടേഷന്‍ വാല്യക്കോട് സംഘടിപ്പിച്ച പ്രതിഭാസംഗമവും ദേവപ്രിയ വിനോദ് സ്മാരക എന്‍ഡോവ്‌മെന്റ് വിതരണവും വാല്യക്കോട് എയുപി സ്‌കൂളില്‍ നടന്നു.

കവിയും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. നവജീവന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. വിവിധ മേഘലകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരവും നല്‍കി.

കെ. മധുകൃഷ്ണന്‍, പി.എം. പ്രകാശന്‍, സി.കെ. അജീഷ്, ആദര്‍ശ് രാവറ്റമംഗലം, സ്‌നേഹപ്രഭ, ഇ.കെ. രാഘവന്‍ നായര്‍, വി.വി. ദിനേശന്‍, യു. വിനോദന്‍, ഇബ്രാഹിം കുനിയില്‍, പി.ആര്‍. ഭാസ്‌ക്കരന്‍, എന്‍.കെ. ബാബു, പി. ഷിജിന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56178/organized-pratibha-sangam-and-distribution-of-devpriya-vinod-memorial-endowment)