---
title: " കൊപ്ര ചേവ് തീയിട്ട സംഭവം; പ്രതി  പൊലീസ് പിടിയില്‍ "
english_title: "Copra chave burning incident; The accused is in police custody"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56248/copra-chave-burning-incident-the-accused-is-in-police-custody"
published_at: "2022-07-20T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d834c6c6d9a_14.jpg"
keywords: []
---

#  കൊപ്ര ചേവ് തീയിട്ട സംഭവം; പ്രതി  പൊലീസ് പിടിയില്‍ 

> **Lead Summary:** **ആവള :** ആവള ഗുളികപുഴ പാലത്തിനു സമീപമുള്ള വേളം പൂളകൂല്‍ സ്വദേശി അയൂബിന്റെ കൊപ്ര ചേവ് തീയിട്ട പ്രതി ആവള മണമല്‍ ലത്തീഫ് മേപ്പയൂര്‍ പൊലീസിന്റെ പിടിയിലായി.

## Article Content

**ആവള :** ആവള ഗുളികപുഴ പാലത്തിനു സമീപമുള്ള വേളം പൂളകൂല്‍ സ്വദേശി അയൂബിന്റെ കൊപ്ര ചേവ് തീയിട്ട പ്രതി ആവള മണമല്‍ ലത്തീഫ് മേപ്പയൂര്‍ പൊലീസിന്റെ പിടിയിലായി.

ഈ മാസം 16-ാം തിയ്യതി പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അയൂബിന്റെ സ്ഥാപനത്തില്‍ നിന്നും പതിനായിരം രൂപയോളം വിലവരുന്ന കൊപ്ര മോഷണം പോയ പരാതി നേരത്തെ പൊലീസില്‍ നല്‍കിയിരുന്നു.

മേപ്പയൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പേരാമ്പ്രയിലെയും പരിസരത്തെയും മലഞ്ചരക്ക് കടകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷിച്ച പൊലീസ് കളവ് നടത്തിയത് ഇയാളാണെന്ന് കണ്ടുപിടിക്കുകയും ഇയാളെ അറസ്റ്റ് ചെയുകയുമായിരുന്നു.

ഇവിടെ നിന്നും പലതവണ കൊപ്ര കളവ് പോയതിനെ തുടര്‍ന്ന് അയൂബ് ഗ്രില്‍ സ്ഥാപിച്ചിരുന്നു. അന്ന് രാത്രി കളവ് നടത്താന്‍ സാധിക്കാത്തതില്‍ ഉടമയോട് പകതോന്നി തീയിട്ടതാണെന്ന് ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി.

പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യാന്‍ പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് മേപ്പയൂര്‍ ഇന്‍സ്പെക്ടര്‍ കെ. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56248/copra-chave-burning-incident-the-accused-is-in-police-custody)