---
title: "ഇവാന്‍ ധനസഹായത്തിലേക്ക് ഒന്നേ കാല്‍ ലക്ഷം നല്‍കി പേരാമ്പ്ര കളിക്കളം ട്രസ്റ്റ് "
english_title: "Perampra Playground Trust donates one quarter lakh towards Evan financing"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56254/perampra-playground-trust-donates-one-quarter-lakh-towards-evan-financing"
published_at: "2022-07-20T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d845cfd4250_evan22.jpg"
keywords: []
---

# ഇവാന്‍ ധനസഹായത്തിലേക്ക് ഒന്നേ കാല്‍ ലക്ഷം നല്‍കി പേരാമ്പ്ര കളിക്കളം ട്രസ്റ്റ് 

> **Lead Summary:** **പേരാമ്പ്ര : **ഗുരുതര ജനിതക രോഗമായ എസ്എംഎ ബാധിച്ച് കാരുണ്യം തേടുന്ന പാലേരിയിലെ രണ്ട് വയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടി പേരാമ്പ്ര കളിക്കളം ട്രസ്റ്റ് ബിരിയാണി ചലഞ്ചിലൂടെ 1,25,000 രൂപ സമാഹരിച്ചു.

## Article Content

**പേരാമ്പ്ര : **ഗുരുതര ജനിതക രോഗമായ എസ്എംഎ ബാധിച്ച് കാരുണ്യം തേടുന്ന പാലേരിയിലെ രണ്ട് വയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടി പേരാമ്പ്ര കളിക്കളം ട്രസ്റ്റ് ബിരിയാണി ചലഞ്ചിലൂടെ 1,25,000 രൂപ സമാഹരിച്ചു.

ട്രസ്റ്റ് പ്രസിഡന്റ് വി.പി. ഷിജുവില്‍ നിന്നും ചികിത്സാ കമ്മിറ്റി ഭാരവാഹി ശിഹാബ് കന്നാട്ടി ഫണ്ട് ഏറ്റുവാങ്ങി.

സെക്രട്ടറി സി.കെ. ഹാഫിസ്, കെ.എം. ഷൈനീഷ്, വി.വി. ഷൈജു, പി.കെ. അജിത്ത്, വി.വി. പ്രസീത്, ടി.ആര്‍. രാഹുല്‍, വി.ജെ. ഷാജി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56254/perampra-playground-trust-donates-one-quarter-lakh-towards-evan-financing)