---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനവും ചാന്ദ്രദിനാഘോഷവും സംഘടിപ്പിച്ചു "
english_title: "Inauguration of Science Club and Lunar Day Celebration organized at AUP School, Valyakode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56513/inauguration-of-science-club-and-lunar-day-celebration-organized-at-aup-school-valyakode"
published_at: "2022-07-22T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da324b59cdb_1aups.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനവും ചാന്ദ്രദിനാഘോഷവും സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളില്‍ ചാന്ദ്രദിനാഘോഷവും ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. എഴുത്തുകാരനും ശാസ്ത്ര പ്രചാരകനുമായ പി. പ്രസാദ് കൈതക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളില്‍ ചാന്ദ്രദിനാഘോഷവും ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. എഴുത്തുകാരനും ശാസ്ത്ര പ്രചാരകനുമായ പി. പ്രസാദ് കൈതക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

എ.കെ. സുബൈദ അധ്യക്ഷത വഹിച്ചു.കെ. ഷീബ, എം.ടി. അനുശ്രീ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

ടി.കെ. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജുനൈസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്‌കിറ്റ്, ചന്ദ്ര മനുഷ്യനുമായി അഭിമുഖം, ചാന്ദ്രദിനപ്പാട്ടുകള്‍, ചിത്രരചന, രക്ഷിതാക്കള്‍ക്കുള്ള ക്വിസ് മത്സരം എന്നീ പരിപാടികള്‍ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56513/inauguration-of-science-club-and-lunar-day-celebration-organized-at-aup-school-valyakode)