---
title: "വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ചാന്ദ്രദിനാചരണം നടത്തി "
english_title: "Vanmukam-Elampilad MLP School celebrated Lunar Day with various programs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56538/vanmukam-elampilad-mlp-school-celebrated-lunar-day-with-various-programs"
published_at: "2022-07-22T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da4abf4aece_1vanmugam1.jpg"
keywords: []
---

# വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ചാന്ദ്രദിനാചരണം നടത്തി 

> **Lead Summary:** **ചിങ്ങപുരം : **വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ ചാന്ദ്രദിനാചരണം പ്രധാനധ്യാപിക എന്‍.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലീഡര്‍ കാര്‍ത്തിക പ്രഭീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**ചിങ്ങപുരം : **വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ ചാന്ദ്രദിനാചരണം പ്രധാനധ്യാപിക എന്‍.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലീഡര്‍ കാര്‍ത്തിക പ്രഭീഷ് അധ്യക്ഷത വഹിച്ചു.

ഇസ മുഹമ്മദ്, കെ. അമല്‍ എന്നിവര്‍ ചാന്ദ്ര മനുഷ്യരായെത്തി കുട്ടികളുമായി സംവദിച്ചു. വീഡിയോ പ്രദര്‍ശനവും നടന്നു. പ്രീ-പ്രൈമറി വിഭാഗം കുട്ടികള്‍ തയ്യാറാക്കിയ 'തിങ്കള്‍ തിളക്കം'പുസ്തകം യുകെജി ലീഡര്‍ എസ്. ശ്രാവണ്‍ എല്‍കെജി ലീഡര്‍ അന്‍ഫ ഖദീജക്ക് കൈമാറി പ്രകാശനം ചെയ്തു.

ഒന്നാം ക്ലാസിലെ കുട്ടികള്‍ തയ്യാറാക്കിയ 'മാനത്തെ അമ്പിളി' കൊളാഷ് ക്ലാസ് ലീഡര്‍ അമര്‍ ഇഹ്‌സാന്‍ ഡെപ്യൂട്ടി ലീഡര്‍ വേദക്ക് കൈമാറി പ്രകാശനം ചെയ്തു. രണ്ടാം ക്ലാസിലെ കുട്ടികള്‍ തയ്യാറാക്കിയ 'രാത്രിയിലെ ആകാശം വരകളിലൂടെ 'പുസ്തകം ക്ലാസ് ലീഡര്‍ പാര്‍വണ ബിശ്വാസ് ഡെപ്യൂട്ടി ലീഡര്‍ ആന്‍വിക്ക് കൈമാറി പ്രകാശനം ചെയ്തു.

മൂന്നാം ക്ലാസിലെ കുട്ടികള്‍ തയ്യാറാക്കിയ 'അമ്പിളി മാമന്റെ മണ്ണിലേക്ക് 'പതിപ്പ് ക്ലാസ് ലീഡര്‍ മുഹമ്മദ് ഷാദി ഡെപ്യൂട്ടി ലീഡര്‍ എസ്. പാര്‍വ്വണയ്ക്ക് കൈമാറി പ്രകാശനം ചെയ്തു.

നാലാം ക്ലാസിലെ കുട്ടികള്‍ അമ്പിളി മാമന് തയ്യാറാക്കിയ കത്തുകള്‍ അടങ്ങിയ 'മാനത്തെ മാമന്‍ 'പുസ്തകം ക്ലാസ് ലീഡര്‍ ജി. ദിയ ഡെപ്യൂട്ടി ലീഡര്‍ മുഹമ്മദ് അമാന്‍ ഇഷാന് കൈമാറി. സ്‌കൂള്‍ ഡെപ്യൂട്ടി ലീഡര്‍ ആയിശ റിഫ, റിന്‍ഷ രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56538/vanmukam-elampilad-mlp-school-celebrated-lunar-day-with-various-programs)