---
title: "അവാര്‍ഡ് വികസന സമിതി എസ്എസ്എല്‍സി, പ്ലസ് ടു ജേതാക്കളെ അനുമോദിച്ചു "
english_title: "Award Development Committee felicitated SSLC and Plus Two winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56547/award-development-committee-felicitated-sslc-and-plus-two-winners"
published_at: "2022-07-22T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da51448ea5f_1anu.jpg"
keywords: []
---

# അവാര്‍ഡ് വികസന സമിതി എസ്എസ്എല്‍സി, പ്ലസ് ടു ജേതാക്കളെ അനുമോദിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു ജേതാക്കളെ അനുമോദിച്ചു. വികസന സമിതി കണ്‍വീനര്‍ മനോജ് ചെറുവോട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വാര്‍ഡ് അംഗം സല്‍മ നന്മന കണ്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു ജേതാക്കളെ അനുമോദിച്ചു. വികസന സമിതി കണ്‍വീനര്‍ മനോജ് ചെറുവോട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വാര്‍ഡ് അംഗം സല്‍മ നന്മന കണ്ടി ഉദ്ഘാടനം ചെയ്തു.

വാര്‍ഡിലെ എസ്എസ്എല്‍സി, പ്ലസ് ടു ,യുജിസി - എന്‍ഇടി തുടങ്ങിയ വിവിധ പരീക്ഷകളില്‍ ഉന്നത വിജയികളായവരെയാണ് ചടങ്ങില്‍ അനുമോദിച്ചത്.

യൂസഫ് കരിമ്പില്‍ പൊയില്‍, സി.പി.എ. അസീസ്, ഷാജു പൊന്‍ പറ, കെ.പി. റസാഖ്, രാഗേഷ് മൊട്ടമ്മല്‍, മോഹനന്‍ പാറക്കണ്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സി.പി. ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.സി. റഷീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56547/award-development-committee-felicitated-sslc-and-plus-two-winners)