---
title: "വെണ്ണാറോഡ് മേഖലാ കോണ്‍ഗ്രസ്സ് കമ്മറ്റി എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു "
english_title: "Vennarod Regional Congress Committee felicitated the winners of SSLC and Plusdu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56580/vennarod-regional-congress-committee-felicitated-the-winners-of-sslc-and-plusdu"
published_at: "2022-07-22T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da6f27efe65_1mavilat1.jpg"
keywords: []
---

# വെണ്ണാറോഡ് മേഖലാ കോണ്‍ഗ്രസ്സ് കമ്മറ്റി എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു 

> **Lead Summary:** ** മുയിപ്പോത്ത്: **വെണ്ണാറോഡ് മേഖലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു.

## Article Content

** മുയിപ്പോത്ത്: **വെണ്ണാറോഡ് മേഖലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു.

അനുമോദന സദസ്സ് ഡിസിസി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് മജീദ് കോറോത്ത് അദ്ധ്യക്ഷത വഹിച്ചു.

ഉന്നത വിജയികളെ കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് എം.കെ. സുരേന്ദ്രന്‍ അനുമോദിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്. സുനന്ദ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി പട്ടയാട്ട് അബ്ദുള്ള, വി. ശങ്കരന്‍, കിഷോര്‍ കാന്ത്, കെ.കെ. വിപിന്‍ രാജ്, പി.സി. ആദിത്യ, കെ.കെ. ജയരാജ്, ഒ.പി. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56580/vennarod-regional-congress-committee-felicitated-the-winners-of-sslc-and-plusdu)