---
title: "ബൈത്തുല്‍ റഹ്മസമര്‍പ്പണവും മുസ്ലിം ലീഗ് സമ്മേളനവും സംഘടിപ്പിച്ചു "
english_title: "Organized Baitul Rahmasomarpanam and Muslim League meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56762/organized-baitul-rahmasomarpanam-and-muslim-league-meeting"
published_at: "2022-07-23T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dbab1b49c19_1bythul.jpg"
keywords: []
---

# ബൈത്തുല്‍ റഹ്മസമര്‍പ്പണവും മുസ്ലിം ലീഗ് സമ്മേളനവും സംഘടിപ്പിച്ചു 

> **Lead Summary:** **ഏക്കാട്ടൂര്‍: **ഏക്കാട്ടൂര്‍ കൂറ്റിക്കണ്ടി മുക്കില്‍ ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്തതില്‍ നിര്‍ദ്ദന കുടുംബത്തിന് നിര്‍മ്മിച്ച നല്‍കിയ ബൈത്തുല്‍ റഹ്മയുടെ താക്കോല്‍ ദാനവും മുസ്ലിം ലീഗ് സമ്മേളനവും കുടുംബ സംഗമവും നടന്നു.

## Article Content

**ഏക്കാട്ടൂര്‍: **ഏക്കാട്ടൂര്‍ കൂറ്റിക്കണ്ടി മുക്കില്‍ ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്തതില്‍ നിര്‍ദ്ദന കുടുംബത്തിന് നിര്‍മ്മിച്ച നല്‍കിയ ബൈത്തുല്‍ റഹ്മയുടെ താക്കോല്‍ ദാനവും മുസ്ലിം ലീഗ് സമ്മേളനവും കുടുംബ സംഗമവും നടന്നു.

ബൈത്തുല്‍ റഹ്മയുടെ താക്കോല്‍ദാനവും സമ്മേളന ഉദ്ഘാടനവും പണാക്കാട് സയ്യിദ് ഷബിറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഇ.കെ. അഹമ്മദ് മൗലവി അദ്ധ്യക്ഷ്യത വഹിച്ചു. ഷിബു മിരാന്‍, സി.പി.എ. അസീസ്, ടി.കെ.എ. ലത്തിഫ്, വി.വി.എം. ബഷീര്‍, ആവളമുഹമ്മദ്, നാസര്‍ ചാലില്‍, ബഷീര്‍ വടക്കയില്‍, അമ്മത് പൊയിലങ്ങല്‍, എന്‍.കെ. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തകനായ തറമ്മല്‍ അബ്ദുല്‍ സലാം പഴയ കാല മുസ്ലിം ലീഗ് നേതാക്കളായ എന്‍.പി. കുഞ്ഞിമൊയ്തിന്‍, കുനിക്കാട്ട് അമ്മത് കുട്ടി, പി. ഹംസ മൗലവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കുടുംബ സംഗമം നവാസ് പാലേരി ഉദ്ഘാടനം ചെയ്തു. കുനിക്കാട്ട് അമ്മത് കുട്ടി അദ്ധ്യക്ഷത വഹിച്ചു.

ഉന്നത വിജയം നേടിയ എസ്എല്‍എസി പ്ലാസ്ടു വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. വനിത ലീഗ് മണ്ഡലം പ്രസിഡന്റ് നൗഫി താഴെക്കണ്ടി, സീനത്ത് വടക്കയില്‍, കെ.എം. അബ്ദുല്‍ സലാം, അന്‍സിന കുഴിച്ചാലില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56762/organized-baitul-rahmasomarpanam-and-muslim-league-meeting)