---
title: "നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായന വസന്തം പദ്ധതിക്ക് തുടക്കമായി "
english_title: "Reading spring project started at Nochad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56782/reading-spring-project-started-at-nochad-higher-secondary-school"
published_at: "2022-07-23T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dbc05b78cda_1nochad1.jpg"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായന വസന്തം പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായന വസന്തം പദ്ധതിക്ക് തുടക്കമായി.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായന വസന്തം പദ്ധതിക്ക് തുടക്കമായി.

സ്‌കൂളിലെ രക്ഷിതാവായ ബബിതയില്‍ നിന്ന് പുസ്തകം സ്വീകരിച്ചു കൊണ്ട് നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍ വായന വസന്തം പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. നസീര്‍ നൊച്ചാട് അദ്ധ്യക്ഷത വഹിച്ചു.

ക്ലാസ്സ് ലൈബ്രറികള്‍ സജീവമാക്കി വായനയെ പ്രോത്സാഹിപ്പിക്കാനും പുസ്തകങ്ങള്‍ വീടുകളിലെത്തിച്ച് അമ്മ വായനയിലൂടെയും രക്ഷാകര്‍തൃ ശാക്തീകരണത്തിലൂടെയും വായനയുടെ ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ തിരിച്ചു കൊണ്ടുവരാനും വായന വസന്തം പദ്ധതി സഹായകരമാകും.

പ്രധാനധ്യാപകന്‍ പി.പി. അബ്ദുറഹ്മാന്‍ ക്വിസ്, പ്രസംഗ മത്സര ജേതാക്കളെ അനുമോദിച്ചു. ഇ.കെ. സുരേഷ്, കെ. ഇസ്മായില്‍, കെ. ബിനു, റിയാസ് ചാലിക്കര, ഹെന്ന ഫാത്തിമ, ആയിഷ റിന്‍ഹ, സി. ഹൈറുന്നിസ, ബിന്‍സിന്‍ മുഹമ്മദ്, പി.പി. ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56782/reading-spring-project-started-at-nochad-higher-secondary-school)