ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആര്‍ആര്‍ടി മുന്നണി പോരാളികള്‍ക്കും സ്‌നേഹാദരവേകി

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആര്‍ആര്‍ടി മുന്നണി പോരാളികള്‍ക്കും സ്‌നേഹാദരവേകി
Oct 17, 2021 05:07 PM | By Perambra Editor

 പേരാമ്പ്ര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളികളായി സജീവ പ്രവര്‍ത്തനം നടത്തിയ ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്‌നേഹാദരം നല്‍കി.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വര്‍ഡിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തങ്ങളില്‍ ഏല്പിച്ച ദൗത്യം കൃത്യമായും ഭംഗിയായും ചെയ്ത ആര്‍ആര്‍ടി അംഗങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ആദരവ് നല്‍കിയത് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ ടി രാധ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തംഗം ആര്‍ പി ഷോഭിഷ് അധ്യക്ഷനായിരുന്നു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷ ഗണേഷ് മുഖ്യാതിഥിയായിരുന്നു. കോവിഡ് കാലത്ത് സ്തുത്യര്‍ഹ സേവന മനുഷ്ഠിച്ച ആവള എഫ്എച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ: മുഹമ്മദ് കമറുദ്ദീന്‍, ആവള എഫ്എച്ച്‌സി ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ മനയത്ത് പത്താം വാര്‍ഡ് ആശ വര്‍ക്കര്‍ സി.എം പുഷ്പ, വാര്‍ഡ് ആര്‍ആര്‍ടി അംഗങ്ങള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ആവള എഫ്എച്ച്‌സി ജെഎച്ച്‌ഐ പി.എം. ശ്രീഷ്‌ന, ജെപിഎച്ച്എന്‍ കെ.കെ. ഐശ്വര്യ എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി. ആവള എഫ്എച്ച്‌സി ജെഎച്ച്‌ഐ ഹമീദ്, ഇ.സി. ബാലന്‍, ഇ.സി. ലാലു, പ്രകാശന്‍ മലയില്‍, എ.കെ. യൂസഫ് മുസല്യാര്‍, എം.എം. മുഹിയുദീന്‍, ആദരവ് ഏറ്റുവാങ്ങിയവര്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ സുമേഷ് വടക്കയില്‍ സ്വാഗതവും ആര്‍ആര്‍ടി വളണ്ടിയര്‍ ലീഡര്‍ ഇ.സി. മനുലാല്‍ നന്ദിയും പറഞ്ഞു.

Greetings to the health workers and RRT Front fighters

Next TV

Related Stories
റാഷിദലിക്ക് ബദ്രിയ മഹല്ല് കമ്മറ്റിയുടെ സ്‌നേഹാദരം

Apr 20, 2024 04:07 PM

റാഷിദലിക്ക് ബദ്രിയ മഹല്ല് കമ്മറ്റിയുടെ സ്‌നേഹാദരം

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ റാഷിദലി നാഗത്തിനെ ബദ്രിയ മഹല്ല് കമ്മറ്റി...

Read More >>
സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടി എസ്. അമൃത

Apr 20, 2024 03:58 PM

സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടി എസ്. അമൃത

സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടിയ കിഴക്കന്‍ പേരാമ്പ്ര വളയം കണ്ടത്തിലെ കാദംബരിയില്‍ എസ്. അമൃതയെ...

Read More >>
കോഴിക്കോടങ്ങാടിയില്‍ ശുചിത്വ ദേവനിറങ്ങി !

Apr 20, 2024 02:59 PM

കോഴിക്കോടങ്ങാടിയില്‍ ശുചിത്വ ദേവനിറങ്ങി !

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശുചിത്വ...

Read More >>
പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

Apr 20, 2024 11:23 AM

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം...

Read More >>
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
Top Stories