---
title: "മരക്കാടി തോട് മാലിന്യ മുക്തമാക്കണമെന്ന് കര്‍ഷക സംഘം"
english_title: "Farmers group wants to make the Marakadi valley garbage free"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57105/farmers-group-wants-to-make-the-marakadi-valley-garbage-free"
published_at: "2022-07-25T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de2901eeb7c_1karshaka1.jpg"
keywords: []
---

# മരക്കാടി തോട് മാലിന്യ മുക്തമാക്കണമെന്ന് കര്‍ഷക സംഘം

> **Lead Summary:** ** പേരാമ്പ്ര:** മരക്കാടി തോട് മാലിന്യ മുക്തമാക്കണമെന്ന് കര്‍ഷക സംഘം പേരാമ്പ്ര വെസ്റ്റ് മേഖലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. തോടിന്റെ ഇരുഭാഗങ്ങളിലും നൂറുക്കണക്കിന് ഏക്കര്‍ വയല്‍ കൃഷിയോഗ്യമല്ലാതുകുന്നതിന് ഈ മാലിന്യം കാരണമാകുന്നു.

## Article Content

** പേരാമ്പ്ര:** മരക്കാടി തോട് മാലിന്യ മുക്തമാക്കണമെന്ന് കര്‍ഷക സംഘം പേരാമ്പ്ര വെസ്റ്റ് മേഖലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. തോടിന്റെ ഇരുഭാഗങ്ങളിലും നൂറുക്കണക്കിന് ഏക്കര്‍ വയല്‍ കൃഷിയോഗ്യമല്ലാതുകുന്നതിന് ഈ മാലിന്യം കാരണമാകുന്നു.

കൂടാതെ കുടിവെളള സ്രോതസ്സുകളും മലിനമാകുന്നു. ഇതുകൊണ്ട് മഴക്കാലത്ത് കുടി വെള്ളത്തിന് തോടിന്റെ സമീപവാസികള്‍ വളരെ ബുദ്ധിമുട്ടുകയാണ്.

അറവുമാലിന്യങ്ങളും മറ്റും യാതൊരു നിയന്ത്രണവുമില്ലാതെ തോന്നിയ പോലെ വലിച്ചെറിയുന്നതിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ പഞ്ചായത്തും ആരോഗ്യ വകുപ്പധികൃതരും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക സംഘം സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റി അംഗം ഇ.എസ്. ജയിംസ് കര്‍ഷക സംഘം ഉദ്ഘാനം ചെയ്തു. ടി.എം. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. ഗോപി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എന്‍.കെ. ചന്ദ്രന്‍, വി.കെ. സുനീഷ്, വി.ടി. രതി, കെ.പി. ഗംഗാധരന്‍, എം.കെ. കുഞ്ഞിക്കണ്ണന്‍, ടി.കെ. ഗോപാലന്‍, എം.എം. സുഗതന്‍, കെ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി ടി.എം. ബാലകൃഷ്ണന്‍ (പ്രസിഡന്റ്), ടി.എച്ച്. നാരായണന്‍ ( വൈസ് പ്രസിഡന്റ്), കെ.പി.ഗോപി (സെക്രട്ടറി), വി.പി. സത്യനാഥന്‍ ( ജോ: സെക്രട്ടറി), എം.കെ. കുഞ്ഞിക്കണ്ണന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. സ്വാഗത സംഘം കണ്‍വീനര്‍ കെ. നാരായണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം. മോഹനന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57105/farmers-group-wants-to-make-the-marakadi-valley-garbage-free)